Trending

ആറ്റിങ്ങലിൽ ദമ്പതികൾ സഞ്ചരിച്ച ബൈക്കിൽ ലോറിയിടിച്ചു നവവധു മരിച്ചു.



ആറ്റിങ്ങൽ (തിരുവനന്തപുരം):  കണ്ടെയ്നർ ലോറി ബൈക്കിലിടിച്ച് നവവധു മരിച്ചു. 

കൊട്ടാരക്കര മീയന്നൂർ യുവതി അഭിഭാഷകയായ മേലൂട്ട് വീട്ടിൽ കൃപ മുകുന്ദൻ (29) ആണ് മരിച്ചത്. ഭർത്താവ് നിസാര പരുക്കുകളോടെ  രക്ഷപ്പെട്ടു. 

ഇന്നലെ വെള്ളിയാഴ്‌ച വൈകിട്ട് 03:30-ഓടെയാണ് അപകടം. 

തിരുവനന്തപുരം ഭാഗത്തു നിന്നും കൊട്ടാരക്കരയിലേക്ക് പോവുകയായിരുന്നു ദമ്പതികൾ. ഇവർ സഞ്ചരിച്ച ബൈക്കിൽ ലോറി ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ റോഡിലേക്ക് തെറിച്ചു വീണ കൃപയുടെ ദേഹത്തിലൂടെ ലോറിയുടെ ചക്രങ്ങൾ കയറി ഇറങ്ങുകയായിരുന്നെന്ന് ദൃക്സാക്ഷികൾ പറഞ്ഞു.

ഗുരുതരമായി പരുക്കേറ്റ കൃപയെ ഉടൻ തന്നെ വലിയകുന്ന് താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

അപകടത്തെ തുടർന്ന് ദേശീയപാതയിൽ ഏറെ നേരം ഗതാഗത കുരുക്കുണ്ടായി.

കൊട്ടാരക്കര ബാർ അസോസിയേഷനിലെ അഭിഭാഷകയാണ് മരിച്ച കൃപ. ഭർത്താവ് കൊല്ലം പൂയപ്പള്ളി അഖിൽ നിവാസിൽ അഖിൽ ജിത്തിനെ നിസാര പരുക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

വളരെ പുതിയ വളരെ പഴയ