Trending

കോഴിക്കോട് ഡിറ്റിപിസി യും ജില്ല പഞ്ചായത്തും ചേര്‍ന്ന് തിരുവമ്പാടി ഫാംടൂറിസ സർക്യൂട്ടിലേക്ക് ടൂറിസ സ്റ്റേക്ഹോൾഡേഴ്സിന്റെ യാത്ര സംഘടിപ്പിച്ചു.



ടൂറിസ മേഖലയുടെ സമഗ്ര ത്വരിത വളർച്ച ലക്ഷ്യമിട്ട് പരമ്പരാഗത രംഗങ്ങൾക്ക് പുറമേ നിരവധി നൂതന ടൂറിസ പ്രൊഡക്ടുകൾ തയ്യാറാക്കിയെടുക്കുവാനുള്ള പരിശ്രമങ്ങളിലാണ് ടൂറിസ വകുപ്പ്. ഇതിനോടനുബന്ധമായി ഇരവഞ്ഞി താഴ്വര പ്രദേശത്തെ ടൂറിസ വികസനത്തിനായി എംഎൽഎ ലിന്റോ ജോസഫിന്റെ നേതൃത്വത്തിൽ അനവധി പദ്ധതികളാണ് ടൂറിസ വകുപ്പും ത്രിതല പഞ്ചായത്തുകളുമായി ചേര്‍ന്ന് തയ്യാറാക്കി നടപ്പിലാക്കുന്നത്. 

ഈ പരിശ്രമങ്ങളുടെ ഭാഗമായി ഇരവഞ്ഞി താഴ്വരയിലെ ഫാം അധിഷ്ഠിത ടൂറിസ ഉത്പന്നങ്ങളെ മുഖ്യധാര ടൂറിസ മേഖലക്ക് പരിചയപ്പെടുത്തുക എന്ന ലക്ഷ്യത്തോടെ കോഴിക്കോട് ഡിറ്റിപിസി യും ജില്ല പഞ്ചായത്തും ചേര്‍ന്ന് ജില്ലയിലെ പ്രധാന ഹോട്ടലുകളുടെ ജനറൽ മാനേജർമാരുടെ കൂട്ടായ്മയായ ജി.എം സ് ഫോറം, ഹോംസ്റ്റേ രംഗത്തെ പ്രമുഖ സംഘടനയായ ഹാറ്റ്സ്, മലബാർ ടൂറിസം കൗൺസിൽ, മലബാർ ടൂറിസം സൊസൈറ്റി തുടങ്ങിയ സംഘടനകളുമായി സഹകരിച്ച് ടൂറിസം സ്റ്റേക് ഹോൾഡേഴ്സിനായി ഫെമിലിയറൈസേഷൻ യാത്ര സംഘടിപ്പിച്ചു. ഈ വർഷത്തെ ടൂറിസം വാരാചരണത്തിന്റെ ഭാഗമായി ജില്ലയിലെ ടൂറിസ വികസനത്തിനായി സംഘടിപ്പിക്കുന്ന വിവിധ പദ്ധതികളിൽ പ്രധാനപ്പെട്ട ഒന്നായുമാണ് ഈ യാത്ര തയ്യാർ ചെയ്തത്. 

രാവിലെ 7.30 ന് മാനാഞ്ചിറയിൽ ഡിറ്റിപിസി ഓഫീസ് പരിസരത്ത് നിന്നും ടൂറിസം ജോയിന്റ് ഡയറക്ടർ ഡി ഗിരീഷ് കുമാർ യാത്ര ഫ്ലാഗ് ഓഫ് ചെയ്തു. 

ജയ്സൺ പ്ലാത്തോട്ടത്തിലിന്റെ ലേക് വ്യൂ വില്ല, ജോസ് പുരയിടത്തിലിന്റെ പുരയിടത്തിൽ ഗോട്ട് ഫാം, ബീന അജുവിന്റെ താലോലം പ്രൊഡകട്സ്, ജോർജ്ജ് പനച്ചിക്കിലിന്റെ അക്വാ പെറ്റ്സ് ഇന്റർനാഷണൽ, കർഷകശ്രീ സാബു തറക്കുന്നേലിന്റെ തറക്കുന്നേൽ അഗ്രോ ഗാർഡൻ, ദേവസ്യ മുളക്കലിന്റെ ഫ്രൂട്ട് ഫാം സ്റ്റേ, ഇന്ത്യയിലെ മികച്ച നാളികേര കർഷകനുള്ള അവാർഡ് നേടിയ കർഷകോത്തമ ഡൊമിനിക് മണ്ണുക്കുശുമ്പിലിന്റെ കാർമ്മൽ ഫാം, ബോണി മുട്ടത്തുകുന്നേലിന്റെ ഗ്രേയ്സ് ഗാർഡൻ എന്നീ മാതൃകാ ഫാമുകളാണ് ഈ സന്ദർശനത്തിൽ ഉൾപ്പെട്ടത്.

പുല്ലൂരാപാറ ഇലന്തുകടവിൽ ഇരവഞ്ഞിപ്പുഴയുടെ സൗന്ദര്യം ആസ്വദിക്കാനുള്ള സൗകര്യവും സന്ദർശകർക്കായി ഒരുക്കിയിരുന്നു. 

ഡിറ്റിപിസി ഡെസ്റ്റിനേഷൻ മാനേജർ ഷെല്ലി കുന്നേൽ, ഇരവഞ്ഞിവാലി ടൂറിസം സൊസൈറ്റി പ്രസിഡണ്ട് അജു എമ്മാനുവൽ എന്നിവർ സന്ദർശകർക്ക് വേണ്ട സഹായങ്ങൾ നല്‍കുകയും ഫാമുകൾ പരിചയപ്പെടുത്തുകയും ചെയ്തു. 

യാത്രാനന്തരം സന്ദർശക സംഘവുമായുള്ള അവലോകന ചര്‍ച്ചക്ക് ഗ്രേറ്റ് മലബാർ ഹോളിഡേയ്സ് മാനേജിംഗ് ഡയറക്ടർ ജിഹാദ് ഹുസൈൻ, ജിഎം സ് ഫോറം പ്രസിഡണ്ട് ജിൻസൺ, സുബ്രഹ്മണ്യൻ, ഹാറ്റസ് ജില്ല സെക്രട്ടറി രാജൻ തേങ്ങാപറമ്പിൽ തുടങ്ങിയവർ നേതൃത്വം നൽകി. ഡിറ്റിപിസി സെക്രട്ടറീമി നിഖിൽ ദാസ്, ജില്ല പഞ്ചായത്ത് വൈസ് പ്രസിഡണ്ട് അഡ്വ. പി ഗവാസ് എന്നിവർ പ്രോഗ്രാമിന് ആശംസകൾ അറിയിച്ചു.

തങ്ങളുടെ പ്രതീക്ഷകളേക്കാൾ ഏറെയധികം മനോഹരമായ ഇരവഞ്ഞിവാലിയിലെ ഫാംടൂറിസ സർക്യൂട്ട് കണ്ട് അത്ഭുതവും ആഹ്ലാദവും നിറഞ്ഞുകവിഞ്ഞ മനസ്സോടെ ഈ ടൂറിസം പ്രൊഡക്ടിന് ഹൃദയം നിറഞ്ഞ ആശംസകളും എല്ലാവിധ പിന്തുണയും അറിയിച്ചുകൊണ്ടാണ് സന്ദർശകർ തിരികെ പോയത്.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

വളരെ പുതിയ വളരെ പഴയ