താമരശേരി (കോഴിക്കോട്): തിളച്ച പാൽ ദേഹത്തുവീണ് ചികിത്സയിലായിരുന്ന കുഞ്ഞ് മരിച്ചു.
താമരശ്ശേരി ചുങ്കം കയ്യേലിക്കുന്നിൽ താമസിക്കുന്ന ഇല്ലിപ്പറമ്പിൽ നസീബ് - ജസ ദമ്പതികളുടെ മകൻ അസ് ലൻ അബ്ദുള്ളയാണ് മരിച്ചത്.
ഒരു വയസ്സായിരുന്നു.
കഴിഞ്ഞ ശനിയാഴ്ച രാത്രിയാണ് പാൽപ്പാത്രം തട്ടി പാൽ കുഞ്ഞിന്റെ ദേഹത്ത് വീണത്. തുടർന്ന് താമരശ്ശേരിയിലെ സ്വകാര്യ ആശുപത്രിയിലും പിന്നീട് കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിലും പ്രവേശിപ്പിച്ചു.
ചികിൽസയിലിരിക്കെ ഇന്ന് ബുധനാഴ്‌ച ഉച്ചയോടെ മരിച്ചു.
സഹോദരങ്ങൾ - നേഹ നസീബ്, അംദാൻ അബ്ദുല്ല, അൽഹാൻ അബ്‌ദുല്ല.
മുണ്ടേങ്ങര ഓടമുണ്ട റഷീദിന്റെ പേരക്കുട്ടിയാണ്.
Tags:
വേർപാട്