Trending

ഹൃദയാഘാതം; സൗദിയിൽ മലയാളി നഴ്സ് മരിച്ചു



റിയാദ് (സൗദി): ഹൃദയാഘാതത്തെ തുടർന്ന്​ മലയാളി നഴ്​സ് നിര്യാതയായി. 

മദീനയിലെ മുവസലാത്ത് ആശുപത്രിയിൽ സ്​റ്റാഫ്‌ നഴ്സായ തൃശൂർ സ്വദേശി മലയാളി യുവതി ഹൃദയാഘാതത്തെ തുടർന്ന് മരിച്ചു.

നെല്ലായി വയലൂർ ഇടശ്ശേരി ദിലീപി​ൻ്റെയും ലീന ദിലീപി​ൻ്റെയും മകൾ ഡെൽമ ദിലീപ്  ആണ് മരിച്ചത്. 

(26) _ വയസ്സായിരുന്നു.

കഴിഞ്ഞ ശനിയാഴ്​ച ജോലിക്കിടെ ഹൃദയാഘാതമുണ്ടായി കുഴഞ്ഞുവീഴുകയായിരുന്നു.

ഉടൻ വെൻറിലേറ്ററിൽ പ്രവേശിപ്പിച്ചു. വൈകാതെ മരണപ്പെടുകയായിരുന്നു. 

മരണാനന്തര നിയമനടപടികൾ പൂർത്തിയാക്കി​ നാട്ടിലെത്തിച്ച്​ സംസ്​കരിക്കും. 

ഏക സഹോദരി - ഡെന്ന ആൻറണി.

ഓണത്തിന്​ നാട്ടിൽ പോയ ഡെൽമ ഒരാഴ്​ച മുമ്പാണ്​ അവധികഴിഞ്ഞ്​ തിരിച്ചെത്തിയത്​.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

വളരെ പുതിയ വളരെ പഴയ