കോഴിക്കോട്: കടലുണ്ടി കോട്ടക്കടവ് ടി എം എച്ച് ആശുപത്രിയിൽ വ്യാജ ഡോക്ർ ചികിത്സിച്ച രോഗി മരിച്ചു. പൂച്ചേരിക്കടവ് സ്വദേശി വിനോദ് കുമാറാണ് മരിച്ചത്.
ഹൃദയാഘാതത്തെ തുടർന്ന് ചികിത്സ തേടിയ വിനോദ് കുമാർ ഈ മാസം 23-നാണ് മരിച്ചത്. ആശുപത്രിയിലെ ആർ എം ഒ അബു അബ്രഹാം ലുക്ക് ആയിരുന്നു ചികിത്സ നൽകിയത്. ചികിത്സിച്ചത് വ്യാജ ഡോക്ടർ ആണെന്നാണ് കുടുംബത്തിൻ്റെ ആരോപണം. മരിച്ച വിനോദ് കുമാറിൻ്റെ മകൻ ഡോക്ടർ അശ്വിൻ നടത്തിയ അന്വേഷണത്തിലാണ് അബു അബ്രഹാം എംബിബിഎസ് പാസ്സായിട്ടില്ലെന്ന് വ്യക്തമായത് എന്നും കുടുംബം പറയുന്നു. സംഭവത്തിൽ കുടുംബം ഫറോക് പൊലീസിൽ പരാതി നൽകി.
Tags:
വേർപാട്