Trending

ഓടിക്കൊണ്ടിരുന്ന സിറ്റി ബസിൽ നിന്ന് തെറിച്ച് വീണ മധ്യവയസ്‌കൻ മരിച്ചു.



കോഴിക്കോട്: ബസിൽ നിന്ന് തെറിച്ചുവീണ് മധ്യവയസ്‌കൻ മരിച്ചു. കോഴിക്കോട് നഗരത്തിൽ നിന്നും പന്തീരങ്കാവിലേക്ക് പോകുന്ന സിറ്റി ബസിൽ നിന്ന് തെറിച്ചുവീണാണ് അപകടം. 

മാങ്കാവ് പാറമ്മൽ സ്വദേശി കൊച്ചാളത്ത് ഗോവിന്ദൻ ആണ് മരിച്ചത്. 

(59) _ വയസ്സായിരുന്നു.

ഇന്നലെ ചൊവ്വാഴ്ച ഉച്ചക്ക് രണ്ടരയോടെയാണ് അപകടമുണ്ടായത്.

ടൗണിൽ നിന്ന് വീട്ടിലേക്ക് മടങ്ങുന്നതിനിടെ ചാലപ്പുറം കേസരിക്ക് സമീപമുള്ള വളവിൽ ബസ് തിരിയുന്നതിനിടെ തുറന്നുകിടന്ന ഓട്ടോമാറ്റിക് ഡോറിലൂടെ അദ്ദേഹം റോഡിലേക്ക് തെറിച്ച് വീഴുകയായിരുന്നു. 

ഇടിയുടെ ആഘാതത്തിൽ ഫുട്ട്പാത്തിൽ തലയിടിച്ച് ഗുരുതരമായ പരിക്കേറ്റ ഇദ്ദേഹത്തെ ബീച്ച് ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണപ്പെട്ടു.

മൃതദേഹം ബീച്ച് ആശുപത്രിയിലെ മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. 

സംസാരം - ഇന്ന് (16-10-2024- ബുധനാഴ്ച്ച) വൈകിട്ട് 03:00- മണിക്ക് മാങ്കാവ് ശ്‌മശാനത്തിൽ.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

വളരെ പുതിയ വളരെ പഴയ