Trending

ഫോൺ ഉപയോഗിക്കുന്നതിന് ശകാരിച്ചു; ചേളാരിയിൽ പതിമൂന്നുകാരൻ ജീവനൊടുക്കി



ചേളാരി (മലപ്പുറം): മൊബൈൽ ഫോൺ അമിതമായി ഉപയോഗിക്കുന്നതിന് ശക്കാരിച്ചതിൽ മനം നൊന്ത് വിദ്യാർത്ഥി ജീവനൊടുക്കി. ചേളാരി പാണക്കാട് മലയിൽ വീട്ടിൽ ചാത്തൻകുളങ്ങര സുബൈർ- ജുബൈരിയ ദമ്പതികളുടെ മകൻ മുഹമ്മദ് നിഹാൽ(13) ആണ് മരിച്ചത്. ഞായറാഴ്ച വൈകിട്ട് 4 :00- മണിക്ക് വീട്ടിൽ വെച്ചാണ് സംഭവം. മൊബൈൽ അമിതമായി ഉപയോഗിക്കുന്നത് കണ്ട് ശകാരിച്ചിരുന്നു. ഫോൺ എടുത്തു വെച്ച് ഫുട്ബോൾ കളിക്കാൻ പോകാൻ രക്ഷിതാവ് ആവശ്യപ്പെട്ടിരുന്നു. ഇതേ തുടർന്ന് മുറിക്കുള്ളിലേക്ക് പോയ നിഹാൽ തോർത്ത് ജനൽ കമ്പിയിൽ കെട്ടി തൂങ്ങുകയായിരുന്നു. ഉടനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

കൊടക്കാട് എം.എം.യുപി സ്കൂളിലെ ഏഴാം തരം വിദ്യാർത്ഥിയാണ് നിഹാൽ. സഹോദരങ്ങൾ: നാജിയ, നിദാൻ,നൈസ

(ആത്മഹത്യ ഒന്നിനും പരിഹാരമല്ല. അതിജീവിക്കാൻ ശ്രമിക്കുക. മാനസികാരോഗ്യ വിദഗ്‌ധരുടെ സഹായം തേടുക. അത്തരം ചിന്തകളുളളപ്പോൾ 'ദിശ' ഹെൽപ് ലൈനിൽ വിളിക്കുക. ടോൾ ഫ്രീ നമ്പർ: Toll free helpline number: 1056, 0471-2552056)

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

വളരെ പുതിയ വളരെ പഴയ