Trending

കൂട്ടുകാര്‍ക്കൊപ്പം കുളിക്കുന്നതിനിടെ ഭാരതപ്പുഴയില്‍ വിദ്യാര്‍ത്ഥി മുങ്ങി മരിച്ചു



പാലക്കാട്: പട്ടാമ്പിയില്‍ ഭാരതപ്പുഴയില്‍ വിദ്യാർത്ഥി മുങ്ങി മരിച്ചു. 

പട്ടാമ്പി ഓങ്ങല്ലൂർ കാരക്കാട് വരമംഗലത്ത് മുഹമ്മദിന്റെ മകൻ 18-കാരനായ ഫർഹാനാണ് മരിച്ചത്.ഇന്ന് വൈകിട്ടോടെയാണ് സംഭവം. 

കൂട്ടുക്കാരുമൊത്ത് ചെങ്ങനംകുന്ന് തടയണക്ക് സമീപം കുളിക്കുമ്ബോഴാണ് അപകടം. പുഴയില്‍ മുങ്ങി ഫര്‍ഹാനെ കൂടെയുണ്ടായിരുന്നവര്‍ രക്ഷിക്കാൻ ശ്രമിച്ചെങ്കിലും നടന്നില്ല.

കൂട്ടുകാരാണ് വിവരം നാട്ടുകാരെ അറിയിച്ചത്. തുടര്‍ന്ന് പട്ടാമ്പിയില്‍ നിന്നെത്തിയ ഫയർഫോഴ്‌സ് ഏറെ നേരത്തെ തിരച്ചിലിനൊടുവിലാണ് ഫർഹാനെ വെള്ളത്തില്‍ നിന്ന് കണ്ടെത്തിയത്.നാട്ടുകാരും തെരച്ചില്‍ നടത്തി. 

ഉടൻ പട്ടാമ്പിയിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. 

പെരിന്തല്‍മണ്ണയില്‍ മൊബൈല്‍ ടെക്‌നീഷ്യൻ കോഴ്‌സ് പഠിക്കുകയാണ് ഫർഹാൻ. 

പട്ടാമ്പി സേവന ആശുപത്രി മോർച്ചറിയില്‍ സൂക്ഷിച്ച മൃതദേഹം പോസ്റ്റ്‌മോർട്ടം നടപടികള്‍ക്ക് ശേഷം ബന്ധുക്കള്‍ക്ക് വിട്ടുകൊടുക്കും.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

വളരെ പുതിയ വളരെ പഴയ