Trending

നീലേശ്വരം ബോട്ടപകടം: കാണാതായ മലപ്പുറം സ്വദേശിയുടെ മൃതദേഹം കണ്ടെത്തി.



കാസർഗോഡ്: നീലേശ്വരം അഴിമുഖത്ത്‌ മത്സ്യബന്ധന ബോട്ട് അപകടത്തിൽപ്പെട്ട് കാണാതായ തൊഴിലാളിയുടെ മയ്യിത്ത് കണ്ടെത്തി. 

മലപ്പുറം:പരപ്പനങ്ങാടി ചെട്ടിപ്പടിയിലെ മുജീബിന്‍റെ മയ്യിത്താണ്  കാഞ്ഞങ്ങാട്‌ കടപ്പുറത്തുനിന്ന് കണ്ടെത്തിയത്. 

ഇന്നലെ വ്യാഴാഴ്ച വൈകിട്ട്‌ മുതല്‍ കാണാതായ മുജീബിനായി വ്യാപകമായ തിരച്ചിലാണ് നടത്തിയത്. നേവിയുടെ ഹെലികോപ്‌റ്ററും കോസ്‌റ്റ്‌ ഗാര്‍ഡിന്‍റെ കപ്പലും,ഫിഷറീസിന്‍റെ രക്ഷാബോട്ട്‌ ഉൾപ്പെടെ എത്തിച്ചായിരുന്നു തിരച്ചിൽ.

പടന്ന സ്വദേശിയുടെ ഉടമസ്ഥതയിലുള്ള ബോട്ട് ഇന്നലെ രണ്ടരയോടെയാണ് പുലിമൂട്ടിന് സമീപം വലിയ തിരയിൽ അകപ്പെട്ട് തകർന്നത്. 37 തൊഴിലാളികൾ ഉണ്ടായിരുന്ന ബോട്ടിൽ നിന്നും 35 പേരെ രക്ഷപ്പെടുത്തി. കാണാതായ പരപ്പനങ്ങാടി സ്വദേശി അബൂബക്കർ കോയ യുടെ മൃതദേഹം ഇന്നലെ വൈകിട്ടു തന്നെ ലഭിച്ചു. മുജീബിന്റെ മൃതദേഹം നടപടികൾ പൂർത്തിയാക്കിയ ശേഷം ബന്ധുക്കൾക്ക് കൈമാറും.

നാഥൻ പാപങ്ങൾ പൊറുത്ത് കൊടുക്കട്ടെ മയ്യിത്ത് നിസ്കരിക്കാൻ അപേക്ഷിക്കുന്നു



🌐𝐍𝐊𝐒 𝐊𝐎𝐎𝐃𝐀𝐑𝐀𝐍𝐇𝐈 𝐍𝐄𝐖𝐒

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

വളരെ പുതിയ വളരെ പഴയ