കടലുണ്ടി (കോഴിക്കോട്): കടലുണ്ടിയിൽ കേൾവി- സംസാര പരിമിതിയുള്ള വിദ്യാർത്ഥി ട്രെയിൻ തട്ടി മരിച്ചു.
ചാലിയം ചാലിയപ്പാടം കൈതവളപ്പിൽ ഹുസൈൻകോയയുടെ മകൻ ഇർഫാൻ കെ.വി. ആണ് മരിച്ചത്.
(14) _ വയസ്സായിരുന്നു.
കടലുണ്ടി മണ്ണൂർ റെയിൽവേ ക്രോസിങി സമീപം വടക്കോടിത്തറയിൽ തിങ്കൾ രാവിലെ 08: 20 ഓടെ ആയിരുന്നു അപകടം.
കൊളത്തറ കാലിക്കറ്റ് ഹയർ സെക്കൻഡറി സ്കൂൾ ഫോർ ഹാൻ്റി കാപ്പ്ഡിലെ ഒമ്പതാം ക്ലാസ് വിദ്യാർഥിയാണ്. സ്കൂളിൽ പോവുന്നതിനായി പാളം മുറിച്ച് കടക്കുന്നതിനിടെ ഗുഡ്സ് ട്രെയിൻ ഇടിക്കുകയായിരുന്നു.
ഇൻക്വസ്റ്റ് നടപടികൾക്ക് ശേഷം മയ്യിത്ത് കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റി.
പോസ്റ്റ് മോർട്ടം നടപടികൾക്ക് ശേഷം മയ്യത്ത് ബന്ധുക്കൾക്ക് വിട്ടു നൽകി .
ഇർഫാന്റെ മയ്യത്ത്
വൈകിട്ട് 04: 30 ന് ഇർഫാൻ പഠിച്ച കൊളത്തറ സ്കൂളിൽ പൊതുദർശനത്തിനുശേഷം ചാലിയപാടത്തുള്ള സ്വവസതിയിൽ കൊണ്ടുവന്നു .
ഉമ്മ - റഷീദ.
സഹോദരങ്ങൾ - ഷുഹൈൽ, സനൂഫ്, റുവൈസ.
മയ്യിത്ത് നിസ്കാരം ഇന്ന് വൈകിട്ട് 07:00-മണിക്ക് ചാലിയം സിദ്ദീഖ് പള്ളിയിൽ .
നാഥൻ മോന് സ്വർഗ്ഗം നൽകി അനുഗ്രഹിക്കട്ടെ ആമീൻ. മയ്യിത്ത് നിസ്കരിക്കാൻ അപേക്ഷിക്കുന്നു
Tags:
വേർപാട്