Trending

മുക്കം വാഹന അപകടം; ചികിൽസയിലായിരുന്ന പൊന്നാങ്കയം സ്വദേശിനി അനിത മരിച്ചു





തിരുവമ്പാടി (കോഴിക്കോട്): 
കഴിഞ്ഞ ശനിയാഴ്ച മുക്കത്ത് സ്കൂട്ടറിന് പിന്നിൽ കാറിടിച്ചുണ്ടായ അപകടത്തിൽ പരിക്കേറ്റ് മാമ്പറ്റ കെ എം സി റ്റി മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലായിരുന്ന പൊന്നാങ്കയം സ്വദേശിനി മരിച്ചു.

മകളോടൊപ്പം യാത്ര ചെയ്യവെ പീസി ജംഗ്ഷൻ -മാമ്പറ്റ ബൈപ്പാസ് റോഡിൽ വെച്ച് ഇരുചക്ര വാഹനത്തിൽ കാറ് ഇടിച്ചു ഗുരുതരമായി പരിക്കേറ്റിരുന്നു.

പൊന്നാങ്കയം നീണ്ടുക്കുന്നേൽ ബേബിയുടെ ഭാര്യ അനിത ആണ് മരണപ്പെട്ടത്

(54)_വയസ്സായിരുന്നു.

സംസ്കാരം - നാളെ (16-10-2024-ബുധനാഴ്ച) വൈകിട്ട് 04:30-ന് പുല്ലൂരാംപാറയിലെ തറവാട് വസതിയിലെ പ്രാർത്ഥനാ ശുശ്രൂഷകൾക്ക് ശേഷം പുല്ലൂരാംപാറ സെൻ്റ് ജോസഫ്സ് പള്ളി സെമിത്തേരിയിൽ.

പരേത കൂരാച്ചുണ്ട് കൂനമ്മാക്കൽ കുടുംബാംഗമാണ്.

മക്കൾ - ഡെലീന, ഡെലീഷ്, ഡാർവിൻ.

സഹോദരങ്ങൾ - ബിനു ജോൺ (തിരുവമ്പാടി), നിഷി ജയിംസ് പുതുവള്ളിക്കൽ (വെള്ളിമാട്കുന്ന് -കോഴിക്കോട്), ലോയിഡ് ജോൺ (കോഴിക്കോട്).

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

വളരെ പുതിയ വളരെ പഴയ