Trending

പൂനൂർ: എൻ .പി. മൂസ്സക്കോയ മാസ്റ്റർ മരണപ്പെട്ടു.



പൂനൂർ (കോഴിക്കോട്): കോളിക്കൽ എൻ .പി. മൂസ്സക്കോയ മാസ്റ്റർ മരണപ്പെട്ടു.

പൂനത്ത് എ.യു.പി സ്കൂളിൽ പ്രധാന അധ്യാപകനായി സേവനം അനുഷ്ഠിച്ചിരുന്നു .

മയ്യിത്ത് നിസ്കാരം - ഇന്ന് (28-10-2024-തിങ്കളാഴ്ച) വൈകിട്ട് 04:30- ന് കോളിക്കൽ ജുമാമസ്ജിദിൽ.

ഭാര്യ - റുഖിയ ഇല്ലക്കുന്ന്

മക്കൾ - ജൗഹറ, മാജിത, ഉമൈന,
ഷാഫി സഖറിയ (കൊടുവള്ളി മണ്ഡലം മുസ്‌ലിം യൂത്ത് ലീഗ് വൈ. പ്രസിഡണ്ട്).

മരുമക്കൾ - അബുൾ മജീദ് (എളേടത്ത്),മുഹമ്മദ് (നന്മണ്ട ),
അഷ്റഫ് (തച്ചംപോയിൽ).



പൂനത്ത് യു.പി.സ്കൂളിൽ അദ്ധ്യാപകനായി കാൽ നൂറ്റാണ്ടിലേറെ സേവനം ചെയ്ത മൂസക്കോയ മാസ്റ്റർ പൂനത്ത് സ്ഥിര താമസമാക്കുകയും ആ നാടിന്റെ പൊതു പ്രവർത്തനങ്ങളുടെ നട്ടെല്ലായി ആ ഗ്രാമത്തിലെ എല്ലാ വിഭാഗം ജനങ്ങളുടെയും പ്രിയപ്പെട്ട മാഷായി മാറുകയായിരുന്നു. 

ജീവിതം മുഴുവനും പൊതു പ്രവർത്തനത്തിന് മാറ്റിവെച്ച മൂസ്സക്കോയ മാസ്റ്ററുടെ വേർപാട് വാർത്ത നാടിനെ അക്ഷരാർത്ഥത്തിൽ ഞെട്ടിച്ചിരിക്കുകയാണ്.

പൂനത്ത് ശാഖ മുസ്ലീം ലീഗ് പ്രസിഡന്റ്, മുസ്ലീം റിലീഫ് കമ്മിറ്റിയുടെ സ്ഥാപകനും ദീർഘകാല പ്രസിഡന്റ്, പൂനത്ത് മഹല്ല് കമ്മിറ്റിയുടെ ട്രഷറർ ,പൂനത്ത് സ്കൂളിന്റെ എല്ലാമെല്ലാമായി മൂസ്സക്കോയ മാസ്റ്റർ പ്രവർത്തിച്ചു.

അധ്യാപക സേവന രംഗത്ത് നിന്ന് വിരമിച്ച ശേഷമാണ് കുടുംബത്തോടൊപ്പം താമസിക്കാനായി ജന്മനാടായ പൂനൂർ കോളിക്കലിലേക്ക് തമാസം മാറിയത്.

കട്ടിപ്പാറ പഞ്ചായത്ത്‌ മുസ്‌ലിം ലീഗ് ട്രഷറർ, കോളിക്കൽ വാർഡ് മുസ്ലിം ലീഗ് പ്രസിഡന്റ്, കോളിക്കൽ മഹല്ല് പ്രസിഡന്റ്‌, വൈസ് പ്രസിഡന്റ്‌ സ്ഥാനങ്ങൾ വഹിച്ചു.


കഴിഞ്ഞ ദിവസം നെഞ്ച് വേദനയെത്തുടർന്നു പൂനൂർ ഹോസ്പിറ്റലിലും,പിന്നീട്  ഇക് റഹ് ഹോസ്പിറ്റലിലേക്കും മാറ്റി. ഇന്ന് പുലർച്ചെ കോഴിക്കോട് ഇക് റഹ് ഹോസ്പിറ്റലിൽ വെച്ചാണ് മരണം സംഭവിച്ചത്.


നാഥൻ പാപങ്ങൾ പൊറുത്ത് കൊടുക്കട്ടെ മയ്യിത്ത് നിസ്കരിക്കാൻ അപേക്ഷിക്കുന്നു

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

വളരെ പുതിയ വളരെ പഴയ