Trending

ബൈക്ക് ഡിവൈഡറിൽ ഇടിച്ച് അപകടം; കോഴിക്കോട് സ്വദേശിയായ യുവാവ് ബംഗളൂരുവിൽ മരിച്ചു





ബംഗളൂരു: ബൈക്ക് ഡിവൈഡറിൽ ഇടിച്ചു കയറി മലയാളി യുവാവ് മരിച്ചു. 






കോഴിക്കോട് കക്കോടി സ്വദേശി കക്കോടിയിൽ ഹൗസ് അബ്ദുൽ നസീറിന്റെ മകൻ ജിഫ്രിൻ നസീർ  ആണ് മരിച്ചത്. 

(23)_ വയസ്സായിരുന്നു

മാന്യതാ ടെക്‌പാർക്കിൽ ഒരു സ്വകാര്യ കമ്പനിയിൽ ജോലിചെയ്ത് വരികയായിരുന്നു. 

ഇന്ന് പുലർച്ചെ ഡോമ്ലൂർ ഹൈവേയിൽ വെച്ചായിരുന്നു അപകടം. മണിപ്പാൽ ആശുപത്രിയിൽ പോസ്റ്റ്മോർട്ടം ചെയ്ത മയ്യിത്ത് ബാംഗ്ലൂർ ശിഹാബ് തങ്ങൾ സെന്ററിൽ കെഎംസിസി പ്രവർത്തകരുടെ നേതൃത്വത്തിൽ മയ്യിത്ത് കുളിപ്പിച്ച് സ്വദേശമായ കോഴിക്കോട് കക്കോടിയിലെ വസതിയിലേക്ക്   കൊണ്ട് പോയി. 

മാതാവ് - ബൽക്കീസ് (പരേതനായ മുക്കം മുരിങ്ങം പുറായി മൂത്തേടത്ത്  കുളിർമ മുഹമ്മദ് മോൻ ഹാജിയുടെ മകൾ).

സഹോദരങ്ങൾ - സബ മുഹമ്മദ്‌, ജസ്‌ന നസീർ. 


മയ്യിത്ത് നിസ്കാരം - നാളെ (15-10-2024-ചൊവ്വാഴ്ച) രാവിലെ 09:00- മണിക്ക് കക്കോടി ജുമാ മസ്ജിദിൽ.

നാഥൻ പാപങ്ങൾ പൊറുത്ത് കൊടുക്കട്ടെ മയ്യിത്ത് നിസ്കരിക്കാൻ അപേക്ഷിക്കുന്നു


ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

വളരെ പുതിയ വളരെ പഴയ