Trending

പൂനൂർ: കൂട്ടുകാർക്കൊപ്പം പുഴയിൽ കുളിക്കാനെത്തിയ വിദ്യാർഥി മുങ്ങി മരിച്ചു.



പൂനൂർ (കോഴിക്കോട്): പൂനൂരിൽ വിദ്യാർത്ഥി പുഴയിൽ മുങ്ങി മരിച്ചു.

പൂനൂർ മൊകായി ഭാഗത്താണ് വിദ്യാർത്ഥി മുങ്ങി താഴ്ന്നത്.

എം.എം പറമ്പ് കോട്ടക്കുന്ന് സാലിയുടെ മകൻ ആദിൽ (11) ആണ് മുങ്ങി മരിച്ചത്.

അവധി ദിവസമായതിനാൽ കൂട്ടുകാര്‍ക്കൊപ്പം പുഴയിൽ കുളിക്കാനെത്തിയതായിരുന്നു ആദിൽ.

കൂട്ടുകാർക്കൊപ്പം പുഴയോരത്തെ ഗ്രൗണ്ടിൽ ഫുട്ബോൾ കളിച്ച ശേഷം പുഴയിൽ കുളിക്കാൻ ഇറങ്ങിയതായിരുന്നു

തുടർന്ന് ഒഴുക്കില്‍പ്പെടുകയായിരുന്നു. 

കൂടെയുണ്ടായിരുന്നവര്‍ ആദിലിനെ രക്ഷിക്കാൻ ശ്രമിച്ചെങ്കിലും നടന്നില്ല. 

നാട്ടുകാരെത്തി രക്ഷാപ്രവര്‍ത്തനം നടത്തി ആദിലിനെ പുറത്തെടുത്ത് ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. മൃതദേഹം ആശുപത്രിയിലേക്ക് മാറ്റി. തുടര്‍ നടപടികള്‍ക്കുശേഷം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കും.




ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

വളരെ പുതിയ വളരെ പഴയ