Trending

ഹൃദയാഘാതം; കൊല്ലം സ്വദേശി സൗദിയിൽ കുഴഞ്ഞ്​ വീണു മരണപ്പെട്ടു.



റിയാദ്: സൗദിയിലെ ഹറാദില്‍ പ്രവാസി മലയാളി ജോലിസ്ഥലത്ത് ഹൃദയാഘാതം മൂലം മരിച്ചു. 

കൊല്ലം, ശക്തികുളങ്ങര, കാവനാട് സ്വദേശി ഖലീൽ അഴികത്തു വടക്കതിൽ വീട്ടിൽ ഷാബുദീൻ ആണ് മരിച്ചത്.

(46) _ വയസ്സായിരുന്നു.

ജോലി സ്ഥലത്ത് വെച്ച് നെഞ്ചുവേദന മൂലം കുഴഞ്ഞു വീണ ഷാബുദീനെ ആശുപത്രിയിലെത്തിച്ച് അത്യാഹിത വിഭാഗത്തില്‍ പ്രവേശിപ്പിച്ചുവെങ്കിലും ഇന്നലെ വൈകിട്ടോടെ നില വഷളാവുകയായിരുന്നു.

ഹറാദിലെ സ്വകാര്യ കമ്പനിയില്‍ രണ്ട് വര്‍ഷമായി  മെക്കാനിക്കായി ജോലി ചെയ്തു വരികയായിരുന്നു. 

ഹുഫൂഫ് പ്രിന്‍സ് സുല്‍ത്താന്‍ ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുന്ന മയ്യിത്ത്  നാട്ടിലെത്തിക്കാനുള്ള നടപടികൾ ക്രമങ്ങൾ നടന്നു വരുന്നു. 


നാഥൻ സഹോദരൻ്റെ പാപങ്ങൾ പൊറുത്ത് കൊടുക്കട്ടെ

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

വളരെ പുതിയ വളരെ പഴയ