കോഴിക്കോട്: മുക്കം, സ്വദേശി ഡോ. ഫസ് ലു റഹ്മാൻ സി.കെ.യെ ഇന്ത്യൻ മീറ്റ് സയൻസ് അസോസിയേഷന്റെ മികച്ച ഡോക്ടറൽ തീസിസ് അവാർഡിനർഹനായി. ഉത്തർപ്രദേശിലെ മഥുരയിലുള്ള വെറ്ററിനറി സർവകലാശാലയിൽ സംഘടിപ്പിച്ച ഇന്ത്യൻ മീറ്റ് സയൻസ് വാർഷിക സമ്മേളനത്തിലാണ് അവാർഡ് പ്രഖ്യാപനം നടന്നത്.
അടുത്തിടെ, ഫസ് ലു ICAR-ഇന്ത്യൻ വെറ്ററിനറി റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട്, ഇസത്‌നഗർ, ഉത്തർപ്രദേശിലെ ലൈവ്സ്റ്റോക്ക് പ്രോഡക്ട്സ് ടെക്നോളജി ഡിവിഷനിൽ നിന്നും തന്റെ പിഎച്ച്ഡി പൂർത്തിയാക്കി. പഠന പ്രബന്ധത്തിൽ 'ഫ്രഷ് ' മാംസത്തെയും 'ശീതികരിച്ചു' സൂക്ഷിച്ച (frozen-thawed) മാംസത്തെയും വേർതിരിച്ചറിയുന്നതിനുള്ള ലാബോറട്ടറികളിലും ഫീൽഡിലും പ്രായോഗികവുമായ ടെസ്റ്റുകളാണ് ഫസ് ലു വികസിപ്പിച്ചെടുത്തത്. ഇത് ഭാവിയിൽ ഭക്ഷണ ഗുണനിലവാര നിയന്ത്രണ പദ്ധതികൾക്ക് നിർണായക പിന്തുണ നൽകും. നിലവിൽ അദ്ദേഹം കേരള സർക്കാരിന്റെ അനിമൽ ഹസ്ബൻഡറി വകുപ്പിൽ മൃഗരോഗ നിയന്ത്രണ പദ്ധതിയുടെ ജില്ലാ എപ്പിഡെമോളജിസ്റ്റായി പ്രവർത്തിക്കുന്നു.
Tags:
latest news