കാരേറ്റ് (തിരുവനന്തപുരം): ബൈക്കിൽ ട്രാൻസ്പോർട്ട് ബസിടിച്ച് പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു.
വാമനപുരം പൂവത്തൂർ കുഴിക്കര വീട്ടിൽ മോഹനൻ-ഷീജ ദമ്പതികളുടെ മകൻ മഹേഷ് ആണ് മരിച്ചത്.
(28) _ വയസ്സായിരുന്നു.
നിർമ്മാണ തൊഴിലാളിയാണ് മഹേഷ്.
ഇക്കഴിഞ്ഞ വ്യാഴാഴ്ച വൈകിട്ട് കാരേറ്റ് നിന്നു കിളിമാനൂർ ഭാഗത്തേക്ക് വരികയായിരുന്ന മഹേഷിന്റെ ബൈക്കിൽ എതിർ ദിശയിൽ നിന്നു വരികയായിരുന്ന കെ.എസ്.ആർ.ടി.സി ബസ് മറ്റൊരു വാഹനത്തെ ഓവർടേക്ക് ചെയ്യുന്നതിനിടെ ഇടിക്കുകയായിരുന്നു.
തുടർന്ന് തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെ മരണം സംഭവിക്കുകയായിരുന്നു.
സഹോദരി - അഞ്ചു.
Tags:
വേർപാട്