മസ്കത്ത് (ഒമാൻ): പ്രവാസം അവസാനിപ്പിച്ച് നാട്ടിലേക്ക് മടങ്ങാനിരുന്ന പ്രവാസി ഒമാനിൽ മരണപ്പെട്ടു.
കോഴിക്കോട് വടകര സ്വദേശി കരിമനപ്പാലത്തെ വിനോദ് ആണ് റൂവിയിലെ താമസസ്ഥലത്ത് മരിച്ചത്.
(59) _ വയസ്സായിരുന്നു.
ഹൃദയാഘാതമാണ് മരണകാരണം.
ഒമാനിലെത്തിയിട്ട് 8 - വർഷത്തോളമായി. റൂവി, ഹോണ്ട റോഡിൽ ബിൽഡിങ് മെറ്റീരിയൽ സ്ഥാപനത്തിൽ ജോലി ചെയ് വരികയായിരുന്നു.
പ്രവാസം അവസാനിപ്പിച്ച് ഇന്ന് തിങ്കളാഴ്ച രാത്രി 8.00- മണിയോടെ നാട്ടിലേക്ക് വരാനിരുന്നതായിരുന്നു.
ഗോപാലൻ്റെയും, നാരായണിയുടെയും മകനാണ്.
ഭാര്യ - സിന്ധു.
മകൻ. ഗോപു.
മൃതദേഹം നടപടികൾ പൂർത്തിയാക്കി നാട്ടിലെത്തിക്കാനുള്ള നടപടിക്രമങ്ങൾ നടന്നുവരുന്നു.
വിനോദിൻ്റെ വേർപാട് ഒരു നാടിനെ തന്നെ ദു:ഖത്തിലാഴ്ത്തി
Tags:
വേർപാട്