Trending

മുക്കം വട്ടോളി പറമ്പിൽ ബൈക്ക് അപകടം അമ്പലക്കണ്ടി സ്വദേശിയുവാവ് മരിച്ചു; സഹോദരന് പരിക്ക്.



മുക്കം (കോഴിക്കോട്): വട്ടോളി പറമ്പിൽ നിയന്ത്രണം വിട്ട ബുള്ളറ്റ് മതിലിൽ ഇടിച്ചു മറിഞ്ഞ്  സഹോദരങ്ങളിൽ ഒരാൾ മരണപ്പെട്ടു.

അമ്പലക്കണ്ടി ഇരട്ടകുളങ്ങര കുഴിമ്പാടിൽ ചേക്കുവിൻ്റെ മകൻ മുഹമ്മദ് ജസീം ആണ് മരണപ്പെട്ടത്.

(19) _ വയസ്സായിരുന്നു.

സഹോദരൻ മുഹമ്മദ് ജിൻഷാദ് 17 - വയസ്സ്, പരിക്കുകളോടെ കോഴിക്കോട് സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്.
പരുക്ക് ഗുരുതരമല്ല.

സഹോദരനോടൊപ്പം കോഴിക്കോട് ലുലു മാൾ സന്ദർശിച്ച് തിരിച്ച് വരുമ്പോഴായിരുന്നു അപകടം.വേങ്ങര പി.പി.ടി.എം.ആർട്ട്സ് ആന്റ് സയൻസ് കോളജ് ബി.കോം(സി.എ) രണ്ടാം വർഷ വിദ്യാർത്ഥിയാണ്.


മലപ്പുറം വേങ്ങര ടി.എഫ്.സി ഫ്രൂട്ട്സ് ഉടമ കുഴിക്കാട്ടിൽ ചേക്കു-ഷമീറ ദമ്പതികളുടെ മകനാണ്.

ഫാത്വിമ ജുമാന,ജിൻസിയ എന്നിവർ സഹോദരിമാണ്.

കോഴിക്കോട് മെഡിക്കൽ കോളേജ് മോർച്ചറിയിൽ  സൂക്ഷിച്ചിരിക്കുന്ന മയ്യിത്ത്.നടപടി ക്രമങ്ങൾ പൂർത്തിയാക്കി ഇന്ന് അമ്പലക്കണ്ടി പുതിയോത്ത് ജുമാ മസ്ജിദ് ഖബർസ്ഥാനിൽ ഖബറടക്കും


നാഥൻ എല്ലാ പാപങ്ങളും പൊറുത്ത് കൊടുക്കട്ടെ മയ്യിത്ത് നിസ്കരിക്കാൻ അപേക്ഷിക്കുന്നു

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

വളരെ പുതിയ വളരെ പഴയ