Trending

സ്കൂട്ടർ നിയന്ത്രണം വിട്ട് റോഡിലേക്ക് വീണു ലോറിക്കിടയിൽപ്പെട്ടു ; പൂജാരിക്ക് ദാരുണാന്ത്യം



കൊല്ലം: വാഹനാപകടത്തിൽ
ക്ഷേത്ര പൂജാരിക്ക് ദാരുണാന്ത്യം. കൊല്ലം ആശ്രാമം ശ്രീകൃഷ്‌ണസ്വാമി ക്ഷേത്രത്തിലെ കീഴ്‌ശാന്തി സഞ്ജീവ് കുമാർ  ആണ് മരിച്ചത്. 

(25) _ വയസ്സായിരുന്നു.

ചന്ദനത്തോപ്പ് ചാത്തനാകുളം സ്വദേശിയാണ്. ഉച്ചയ്ക്ക് 12.30-ന് കടപ്പാക്കടയിൽ വച്ചായിരുന്നു അപകടം ഉണ്ടായത്. സഞ്ജീവ് സഞ്ചരിച്ചിരുന്ന ഇരുചക്ര വാഹനം റോഡിൽ നിന്ന് നിയന്ത്രണം തെറ്റി സമീപത്ത് ഓടിക്കൊണ്ടിരുന്ന ലോറിക്കടിയിലേക്ക് വീഴുകയായിരുന്നു. തുടർന്ന് ലോറി ഇയാളുടെ തലയിലൂടെ കയറി ഇറങ്ങി. പൊലീസ് എത്തി ജില്ലാ ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും മരണപ്പെട്ടിരുന്നു. തുടർന്ന് മൃതദേഹം പാരിപ്പള്ളി മെഡിക്കൽ കോളേജിലേക്ക് മാറ്റി. അപകടത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പൊലീസ് പരിശോധിച്ചു വരികയാണ്

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

വളരെ പുതിയ വളരെ പഴയ