Trending

മുൻകാല നായിക നെയ്യാറ്റിൻകര കോമളം നിര്യാതയായി



തിരുവനന്തപുരം: മലയാള സിനിമയിലെ ആദ്യകാല നായികയായിരുന്ന കോമളാ മേനോൻ എന്ന നെയ്യാറ്റിൻകര കോമളം  നിര്യാതയായി.

(96) _ വയസ്സായിരുന്നു.

പാറശാല സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു.

പാറശ്ശാല ആശുപത്രിയിൽ  ഹൃദയസംബന്ധമായ അസുഖത്തിന് ഒക്ടോബർ 15 നാണ് ചികിത്സയ്ക്ക് എത്തിയത്‌.

പ്രേംനസീറിൻറെ ആദ്യനായികയെന്ന നിലയിലാണ് അവർ ചലച്ചിത്രലോകത്ത് കൂടുതലായി അറിയപ്പെടുന്നത്. കാട് പ്രമേയമാക്കി മലയാള ഭാഷയിൽ ആദ്യമിറങ്ങിയ സിനിമയായ വനമാലയിലൂടെയാണ് കോമളം ചലച്ചിത്ര ലോകത്ത് പ്രവേശിക്കുന്നത്.

പിന്നീട് ആത്മശാന്തി, സന്ദേഹി, ന്യൂസ്പേപ്പർബോയ് തുടങ്ങി ഏതാനും ചിത്രങ്ങളിൽ അവർ വേഷമിട്ടു. പ്രേം നസീറിന്റെ ആദ്യ സിനിമയും കോമളത്തിൻറെ മുന്നാമത്തെ ചിത്രമായിരുന്ന മരുകളിൽ അഭിനയിച്ചതോടെ അവർ കൂടതൽ ശ്രദ്ധനേടി. അബ്‌ദുൾഖാദർ എന്ന പേരിൽ പ്രേം നസീർ ആദ്യമായി നായകനായി അഭിനയിച്ചത് ഈ ചിത്രത്തിലായിരുന്നു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

വളരെ പുതിയ വളരെ പഴയ