Trending

പൂവാട്ടുപറമ്പ്: വാഹനാപകടത്തിൽ പരിക്കേറ്റ് ചികിത്സയിലിരുന്ന മത്സ്യവിതരണ തൊഴിലാളി മരിച്ചു .



പൂവാട്ടുപറമ്പ് (കോഴിക്കോട്): വാഹന അപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്നു മത്സ്യവിതരണ തൊഴിലാളി മരിച്ചു. പൂവാട്ടുപറമ്പ് പുനച്ചിക്കുഴിയിൽ മുഹമ്മദ് എന്ന ചേക്കു  ആണ് മരിച്ചത്.  

(65) _ വയസ്സായിരുന്നു.

കഴിഞ്ഞ നാലാം
തീയ്യതി   ആനക്കുഴിക്കരയിൽ വെച്ചായിരുന്നു അപകടം .
സ്കൂട്ടറിൽ മത്സ്യവുമായി പുവ്വാട്ടുപറമ്പിലേക്ക് വരുന്നതിനിടെ പിക്കപ്പ് വാൻ സ്കൂട്ടറിൻ്റെ പിന്നിൽ വന്നിടിക്കുകയായിരുന്നു.

കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് മരണം. 

ഭാര്യ - ഫാത്തിമ , മക്കൾ - അബ്ദുൽ അസീസ് ( യൂത്ത് ലീഗ് ടൗൺ പ്രസിഡണ്ട്)  , സുബൈദ ,ഫൗസിയ. 

സഹോദരങ്ങൾ - കുട്ടൂസ സി പി , ബിച്ചി കുട്ടി, അസീസ്, അബുബക്കർ, പാത്തുമ്മ , സുബൈദ .

മരുമക്കൾ - സൈഫുദീൻ (പാറക്കുളം), അബുൽ ഹൈർ (ചേന്ദമംഗല്ലൂർ), ശബാന (വെള്ളായിക്കോട്). 


ഖബറടക്കം - നാളെ (14-10-2024- തിങ്കളാഴ്ച) അലുവൻ പിലാക്കൽ ജുമാ മസ്ജിദിൽ നടക്കും.



നാഥൻ പാപങ്ങൾ പൊറുത്ത് കൊടുക്കട്ടെ മയ്യിത്ത് നിസ്കരിക്കാൻ അപേക്ഷിക്കുന്നു

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

വളരെ പുതിയ വളരെ പഴയ