കോട്ടയം: മകൻ്റെ കുത്തേറ്റു പിതാവ് മരിച്ചു. കുമാരനല്ലൂർ ഇടയാടി താഴത്ത് വരിക്കതിൽ രാജു ആണ് മരിച്ചത്.
(70) _ വയസ്സായിരുന്നു.
മകൻ അശോകനെ പോലീസ് അറസ്റ്റ് ചെയ്തു. ഇന്നലെ രാവിലെ 11.45 നായിരുന്നു സംഭവം. അശോകൻ ലഹരിയ്ക്ക് അടിമയാണെന്ന് പോലീസ് പറഞ്ഞു.
ഇരുവരും താമസിക്കുന്ന വീട്ടിൽ ബഹളം പതിവാണ്. ഇന്നലെ രാവിലെ ബഹളം ശക്തമായതോടെ നാട്ടുകാർ പോലീസിനെ അറിയിച്ചു. പോലീസെത്തി വാതിൽ ചവിട്ടിപ്പൊളിച്ച് അകത്ത് കടന്നപ്പോഴാണു കൊലപാതക വിവരം അറിയുന്നത്. ഉയർന്ന വിദ്യാഭ്യാസ യോഗ്യതയുള്ള അശോകൻ ഓൺലൈനിൽ ഫ്രീലാൻസ് ഡിസൈനറായിരുന്നു. ഈ സമയം ബൾഗേറിയൻ സ്വദേശിനിയുമായി അടുപ്പത്തിലാവുകയും വിവാഹം കഴിക്കുകയും ചെയ്തു. വിദേശത്തേക്കു പോയെങ്കിലും ലഹരി ഉപയോഗം തുടർന്നതോടെ നാലു വർഷം മുൻപ് മടങ്ങി. മാനസികാസ്വാസ്ഥ്യം പ്രകടിപ്പിച്ചിരുന്ന അശോകനെ പോലീസ് മുൻകൈയെടുത്ത് പലതവണ ചികിത്സയ്ക്ക് വിധേയനാക്കിയിട്ടുണ്ട്. പോലീസിനെ ആക്രമിച്ച കേസിലും പ്രതിയാണ്. ആരോഗ്യ സ്ഥിതി മോശമായതിനാൽ അമ്മ മറ്റൊരിടത്താണ്. മൃതദേഹംകോട്ടയം മെഡിക്കൽ കോളജ് ആശുപത്രിമോർച്ചറിയിൽ. ഗാന്ധിനഗർ സ്റ്റേഷൻ ഹൗസ് ഓഫീസർ ടി.ശ്രീജിത്തിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ
അറസ്റ്റ് ചെയ്തത്.
Tags:
വേർപാട്