Trending

എഴുത്തുകാരി സരസ്വതി എസ് വാര്യർ നിര്യാതയായി.



തൃശൂർ: എഴുത്തുകാരിയും
വിവർത്തകയുമായ തിരുവമ്പാടി
വാരിയം ലെയ്‌ൻ നിർമല നിവാസിൽ
സരസ്വതി എസ്.വാരിയർ നിര്യാതയായി.

(98) _ വയസ്സായിരുന്നു.

സംസ്കാരം ഇന്ന് (23-10-2024-ബുധനാഴ്ച) ഉച്ചകഴിഞ്ഞ് 03:00- മണിക്ക് പാറമേക്കാവ് ശാന്തിഘട്ടിൽ. 

പൂങ്കുന്നം വാരിയം ലെയ്നിൽ നിർമല നിവാസിലാണ് താമസം. പാലക്കാട് ജില്ലയിലെ കോതച്ചിറ ആത്രശ്ശേരി വാര്യത്ത് 1926-ലാണ് ജനനം.   

കാഞ്ചി കാമകോടിപീഠത്തിലെ പരമാചാര്യരായിരുന്ന ചന്ദ്രശേഖരേന്ദ്രസരസ്വതി സ്വാമികളുടെ അരുൾമൊഴികൾ തമിഴിൽ നിന്ന് വിവർത്തനം ചെയ്തു. 

അദ്ദേഹത്തിന്റെ വേദമതം (ഭാരതത്തിലെ ചതുർദശവിദ്യകൾ), ഷൾപദീസ്തോത്രവ്യാഖ്യാനം, ശ്രീഗുരുഭ്യോ നമഃ, കാമാക്ഷീദേവി, ശ്രീശങ്കരാചാര്യചരിതം, അദ്വൈതസിദ്ധാന്തം, അദ്വൈതസാധന എന്നിവ പ്രസിദ്ധീകരിച്ചവയിൽ ഉൾപ്പെടുന്നു. 

വേദമതം, സൗന്ദര്യലഹരി എന്നിവയുടെ വിവർത്തനം പുസ്തകരൂപത്തിലും പ്രസിദ്ധീകരിച്ചിട്ടുണ്ട്. 

വാര്യർ സമാജത്തിന്റെ എൻ വി  കൃഷ്ണവാര്യർ പുരസ്കാരവും ഗുരുവായൂർ നിഷ്കാമകർമയോഗി പുരസ്കാരവും ലഭിച്ചിട്ടുണ്ട്. 

ഭർത്താവ് - കോഴിക്കോട്  ചാലപ്പുറത്ത് പരേതനായ ശങ്കരവാര്യർ. 

മക്കൾ - പരേതനായ എ വി ഗോപാലകൃഷ്ണ വാര്യർ, മിനി പ്രഭാകരൻ (റിട്ട: ധനലക്ഷ്മി ബാങ്ക്), രാജി രാജൻ (ആലുവ), എ വി ഹരിശങ്കർ (ബാലരമ എഡിറ്റർ ഇൻ- ചാർജ്), പരേതയായ അനിത. 

മരുമക്കൾ - ഗിരിജ, പരേതനായ എൻ എം പ്രഭാകരൻ, ടി വി രാജൻ, ഡോ. ജ്യോത്സ്ന കാവ്.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

വളരെ പുതിയ വളരെ പഴയ