Trending

പ്രമുഖ സുവിശേഷകൻ ഫാ. ജോൺ വള്ളിക്കാട്ടിൽ അന്തരിച്ചു.



കോലഞ്ചേരി (എറണാകുളം): മലങ്കര ഓർത്തഡോക്സ് സുറിയാനി സഭയിലെ സീനിയർ വൈദികനും പ്രമുഖ സുവിശേഷകനുമായ ഫാ. ജോൺ വള്ളിക്കാട്ടിൽ  അന്തരിച്ചു. 

(72) _ വയസ്സായിരുന്നു.

സംസ്കാരം - നാളെ (23-10-2024-ബുധനാഴ്ച) രാവിലെ 08:00- മണിക്ക് സുഖദ ധ്യാനകേന്ദ്രത്തിലെ പ്രാർത്ഥനാ  ശുശ്രൂഷകൾക്ക് ശേഷം 11:00- മണിക്ക് സെന്റ് പീറ്റേഴ്സ് ആൻഡ് സെന്റ് പോൾസ് ഓർത്ത‍ഡോക് പള്ളി സെമിത്തേരിയിൽ. 

ഭൗതികദേഹം ഇന്ന് (22-10-2024-ചൊവ്വാഴ്ച) ഉച്ചയ്ക്ക് 1.30-ന് സ്വ. വസതിയിൽ എത്തിച്ച് പൊതുദർശനത്തിന് വെയ്ക്കും. 

സുഖദ ധ്യാന കേന്ദ്രം ഡയറക്ടർ, ട്രിനിറ്റി റിട്ടയർമെന്റ് ഹോം സെക്രട്ടറി, കണ്ടനാട് എംപ്ലോയീസ് കോഓപ്പറേറ്റീവ് സൊസൈറ്റി സ്ഥാപക സെക്രട്ടറി, എംജിഒസിഎസ്എം കേന്ദ്ര കമ്മിറ്റി ഉപാധ്യക്ഷൻ, കണ്ടനാട് ഭദ്രാസന ഓഫിസ് മാനേജർ എന്നീ നിലകളിൽ പ്രവർത്തിച്ചു. 

മൂവാറ്റുപുഴ അരമന കത്തീഡ്രൽ, കോലഞ്ചേരി, കിഴുമുറി, കുറിഞ്ഞി, പാമ്പാക്കുട, കായനാട് പള്ളികളിൽ വികാരിയായും സേവനമനുഷ്ഠിച്ചു. 

ഭാര്യ - പരേതയായ സൂസൻ (കായംകുളം - പള്ളിനടയിൽ ). 

മക്കൾ - ഫാ. ഗീവർഗീസ് വള്ളിക്കാട്ടിൽ (വികാരി, സെന്റ് പീറ്റേഴ്സ് ആൻഡ് സെന്റ് പോൾസ് പള്ളി കാരമല കൂത്താട്ടുകുളം), ശേബ (അധ്യാപിക, പാവനാത്മ കോളജ് മുരിക്കാശേരി). 

മരുമക്കൾ - പഴന്തോട്ടം മുണ്ടയ്ക്കൽ മരിയ, ഇടുക്കി ചേലച്ചുവട് കിഴക്കേടത്ത് കെവിൻ ജോർജ് (കെഎസ്ഇബി കരിമണൽ).

*വാർത്തകൾ അയക്കേണ്ട നമ്പർ:*
https://Wa.me/919747971971



🌐𝐍𝐊𝐒 𝐊𝐎𝐎𝐃𝐀𝐑𝐀𝐍𝐇𝐈 𝐍𝐄𝐖𝐒

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

വളരെ പുതിയ വളരെ പഴയ