Trending

തലശ്ശേരി സ്വദേശി ഹൃദയാഘാതം മൂലം സലാലയിൽ മരണപ്പെട്ടു.



സലാല: ഹ്യദയാഘാതത്തെ തുടർന്ന് മലയാളി യുവാവ് സലാലയിൽ നിര്യാതനായി. 

തലശ്ശേരി (കണ്ണൂർ): ചിരക്കര കാടൻ കണ്ടി മുഹമ്മദ് അജ്‌മൽ ആണ് ഹൃദയാഘാതം മൂലം  സലാലയിൽ മരണപ്പെട്ടത്.

(26) _ വയസ്സായിരുന്നു.

ഇന്നലെ ഉച്ചയോടെ ജോലിക്ക് എത്താതിരുന്നതിനെ തുടർന്ന് താമസസ്ഥലത്തെത്തി നോക്കിയപ്പോൾ ബെഡിൽ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു.

സലാലയിലെ ഹസൻ ബിൻ താബിത് റെസ്റ്റോറന്റിലെ ജീവനക്കാരനായിരുന്നു.

പിതാവ് - പരേതനായ പുത്തൻ പുര ഉമ്മർ. 

മാതാവ് - ഷമീറ കാടൻ കണ്ടി. 

അവിവാഹിതനാണ്.

സലാല ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം തുടർ നടപടികൾ പൂർത്തിയാക്കി നാട്ടിലേക്ക് കൊണ്ടുപോകുമെന്ന് 
കെ.എം.സി.സി ജനറൽ സെക്രട്ടറി ഷബീർ കാലടി അറിയിച്ചു.

നാഥൻ സഹോദരൻ്റെ പാപങ്ങൾ പൊറുത്ത് കൊടുക്കട്ടെ മയ്യിത്ത് നിസ്കരിക്കാൻ അപേക്ഷിക്കുന്നു

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

വളരെ പുതിയ വളരെ പഴയ