Trending

കഥകളി ആചാര്യൻ സദനം നരിപ്പറ്റ നാരായണ നമ്പൂതിരി നിര്യാതനായി; ഏഷ്യാനെറ്റ് ന്യൂസിലെ 'മുൻഷി'യായി ശ്രദ്ധേയൻ



പാലക്കാട്: കഥകളി ആചാര്യനും കീഴ്പ‌ടം കുമാരൻ നായരുടെ ശിഷ്യനുമായ സദനം നരിപ്പറ്റ നാരായണൻ നമ്പൂതിരി നിര്യാതനായി.

(77)_ വയസ്സായിരുന്നു.

ഇന്ന് പുലർച്ചെ 2.30-ഓടെ പെരിന്തൽമണ്ണ സ്വകാര്യ ആശുപത്രിയിൽ വെച്ചായിരുന്നു മരണം. 

സംസ്ക‌ാരം - ഇന്ന് വൈകീട്ട് 04 :00- മണിക്ക് കാറൽമണ്ണ നരിക്കാട്ടിരി മന വളപ്പിൽ.

4 ദിവസമായി ആശുപതിയിൽ ചികിത്സയിലായിരുന്നു. പാലക്കാട് ചെർപ്പുളശ്ശേരി കാറൽമണ്ണ സ്വദേശിയാണ്. ഏഷ്യാനെറ്റ് ന്യൂസിലെ മുൻഷി എന്ന പരിപാടിയിൽ മുൻഷിയായി ശ്രദ്ധ നേടിയിരുന്നു. കാട്ടാളൻ, ഹംസം, ബ്രാഹ്മണൻ തുടങ്ങിയ പ്രധാനപ്പെട്ട വേഷങ്ങളിൽ കേരളത്തിലെ അറിയപ്പെടുന്ന കഥകളി നടനാണ്. കലാമണ്ഡലം ഫെല്ലോഷിപ്പ് ഉൾപ്പെടെ ഒട്ടേറെ അംഗീകാരങ്ങൾ നേടിയിട്ടുണ്ട്.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

വളരെ പുതിയ വളരെ പഴയ