കോട്ടയം: പണിക്കെത്തിച്ച മണ്ണുമാന്തി യന്ത്രത്തിൽ തല കുരുങ്ങി വീട്ടുടമയ്ക്ക് ദാരുണാന്ത്യം. കോട്ടയം പാലായിലാണ് സംഭവം. പയപ്പാർ കണ്ടത്തിൽ പോൾ ജോസഫ് രാജുവാണ് (62) മരിച്ചത്. വീട്ടിൽ പണിക്ക് എത്തിച്ച ഹിറ്റാച്ചിയിൽ കയറി സ്വയം പ്രവർത്തിപ്പിക്കാൻ ശ്രമിച്ചപ്പോഴാണ് സംഭവം. വീടുപണി നടക്കുന്നതിനാൽ മുറ്റം നിരപ്പാക്കാനാണ് മണ്ണുമാന്തി യന്ത്രം എത്തിച്ചത്. മണ്ണുമാന്തി യന്ത്രത്തിന്റെ ഒപ്പറേറ്റർ പുറത്തേക്ക് പോയപ്പോൾ പോൾ
ജോസഫ് സ്വയം യന്ത്രം പ്രവർത്തിപ്പിക്കാൻ ശ്രമിച്ചു. നിയന്ത്രണം വിട്ട വാഹനം മണ്ണിൽ ഇടിച്ച് മറിഞ്ഞ് മരത്തിൽ ഇടിക്കുകയായിരുന്നു. പോൾ ജോസഫ് തൽക്ഷണം മരിച്ചു. തീർത്തും അശ്രദ്ധമായ സമീപനമാണ് അപകടം വരുത്തിവെച്ചത് എന്നാണ് പൊലീസിൻ്റെ പ്രാഥമിക നിഗമനം. തല യന്ത്രത്തിൽ കുടുങ്ങിയ നിലയിലായിരുന്നു ഓപ്പറേറ്റർ എത്തുമ്പോർ കണ്ടത്.
പോളിൻ്റെ മൃതദേഹം ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. വിവരമറഞ്ഞ് പൊലീസും അഗ്‌നിസേന ഉദ്യോഗസ്ഥരും സ്ഥലത്തെത്തി.
Tags:
വേർപാട്