Trending

ജോലിക്കിടെ ഹൃദയാഘാതം; കല്ലറ സ്വദേശി സൗദിയിൽ മരിച്ചു.



ജുബൈൽ (സൗദി): ജോലിക്കിടെ ഹൃദയസ്​തംഭനമുണ്ടായി മലയാളി യുവാവ്​ മരിച്ചു. 

തിരുവനന്തപുരം കല്ലറ സ്വദേശി സുധീർ ഖാൻ അബൂബക്കർ ആണ്​ ജുബൈലില്‍ മരിച്ചത്​.

(48) - വയസ്സായിരുന്നു.

പതിനേഴ് വർഷമായി ജുബൈലിലെ സ്വകാര്യ സ്വീറ്റ്​സ്​ കമ്പനിയിൽ മെർച്ച​​ന്റെയിസറായി ജോലി ചെയ്യുകയായിരുന്നു. 

കുടുംബത്തോടൊപ്പം ജുബൈൽ ഇൻറർനാഷനൽ ഇന്ത്യൻ സ്കൂളി​ന്റെ സമീപത്തായിരുന്നു താമസം. കുട്ടികൾ ഇതേ സ്കൂളിൽ വിദ്യാർഥികളാണ്.

അബൂബക്കർ ൻ്റെയും,
റഹ്‌മ ബീവി യുടെയും മകനാണ്.

ഭാര്യ - ഹസീന.

മക്കൾ - മുഹമ്മദ് സുഹൈൽ, മുഹമ്മദ് സുഹാൻ, ശസ്‌മീൻ, മുഹമ്മദ് ശഹ്‌റോസ്. 

അൽമാന ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുന്ന മയ്യിത്ത് നാട്ടിൽ കൊണ്ടുപോകുന്നതിനുള്ള നടപടികൾ പ്രവാസി വെല്‍ഫെയര്‍ ജനസേവന വിഭാഗം കണ്‍വീനര്‍ സലിം ആലപ്പുഴയുടെ നേതൃത്വത്തില്‍ പുരോഗമിക്കുന്നു.

നാഥൻ പാപങ്ങൾ പൊറുത്ത് കൊടുക്കട്ടെ മയ്യിത്ത് നിസ്കരിക്കാൻ അപേക്ഷിക്കുന്നു



🌐𝐍𝐊𝐒 𝐊𝐎𝐎𝐃𝐀𝐑𝐀𝐍𝐇𝐈 𝐍𝐄𝐖𝐒

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

വളരെ പുതിയ വളരെ പഴയ