Trending

അടിവാരത്ത് പുഴയിൽ കുളിക്കാൻ ഇറങ്ങിയ യുവതി ഒഴുക്കിൽപ്പെട്ടു മരിച്ചു.









പുതുപ്പാടി (കോഴിക്കോട്): അടിവാരം പുഴയിൽ കുളിക്കാൻ ഇറങ്ങിയ യുവതി ഒഴുക്കിൽപ്പെട്ടു മരിച്ചു 

പൊട്ടി കയ്യിൽ പുഴയിൽ കുളിച്ചു കൊണ്ടിരിക്കെ അപ്രതീക്ഷമായ മലവെള്ളപ്പാച്ചിലിൽ യുവതി ഒഴുകി പോവുകയായിരുന്നു.

കിളിയൻ കോടൻ മുഹമ്മദിൻ്റെ ഭാര്യ സജ്നയാണ മരിച്ചത്.
(37) _ വയസ്സായിരുന്നു.

ഇന്ന് വ്യാഴാഴ്ച ഉച്ചയോടെയാണ് സംഭവം.

കുറച്ചു ദൂരം ഒഴികിപ്പോയ സ്ത്രീയെ നാട്ടുകാര്‍ രക്ഷപ്പെടുത്തി കൈതപ്പൊയിലിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു.

കൈതപ്പൊയിൽ രണ്ടാം കൈ കുടുങ്ങാമ്പുഴ ജംഗ്ഷനിൽ വെച്ചാണ് ഒഴുക്കിൽപ്പെട്ട ആളെ കണ്ടെത്തിയത്.

ഇൻക്വസ്റ്റ് നടപടികൾക്കായി താമരശ്ശേരി താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി ഇവിടെ നിന്നും മെഡിക്കൽ കോളേജ്  
ആശുപത്രിയിലേക്ക് കൊണ്ട് പോവും.

മക്കൾ - മുഷിരിഫ, റിഫഫാത്തിമ, അലെഹ സഹ്റ .


ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

വളരെ പുതിയ വളരെ പഴയ