Trending

മുക്കം: കറുത്ത പറമ്പ് ബൈക്കപകടം ചികിത്സയിലിക്കെ യുവാവ് മരിച്ചു.



മുക്കം (കോഴിക്കോട്): മുക്കത്ത് ബൈക്കുകൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു.

തോട്ടുമുക്കം  വാലില്ലാപ്പുഴ, തോട്ടത്തിൽ തോമസിന്റെയും ഫിലോമിനയുടെ മകൻ ജിന്റോഷ് തോമസ് ആണ് മരിച്ചത്.

(38) _ വയസ്സായിരുന്നു.

ഭാര്യ - ലിജ ജിന്റോഷ് കൂടരഞ്ഞി പറമ്പുകാട്ടിൽ കുടുംബാംഗം.

മകൾ - ഫ്രയ മരിയ ജിൻ്റോഷ്.

സഹോദരങ്ങൾ - ജിജി ജിജോ.

സംസ്കാരം - ഇന്ന് (13-10-2024- ഞായറാഴ്ച) വൈകിട്ട് ഭവനത്തിൽ നടക്കുന്ന പ്രാർത്ഥനാ ശുശ്രൂഷകൾക്ക് ശേഷം വാലില്ലാപ്പുഴ സെന്റ് മേരീസ് പള്ളി  സെമിത്തേരിയിൽ.

കഴിഞ്ഞ ദിവസം (09-10-2024-ബുധനാഴ്ച) വൈകിട്ട് മുക്കം അരീക്കോട് റൂട്ടിൽ കറുത്തപറമ്പിൽ വെച്ച് ബൈക്കുകൾ തമ്മിൽ കൂട്ടിയിടിച്ചാണ് അപകടം. 

മുക്കം ഭാഗത്തു നിന്ന് അരീക്കോട് ഭാഗത്തേക്ക് പോകുകയായിരുന്ന ബൈക്ക് എതിർദിശയിൽ വന്ന ബൈക്കിലേക്ക് ഇടിക്കുകയായിരുന്നു. എതിർദിശയിൽ വന്നിരുന്ന ബൈക്ക് ഓടിച്ചിരുന്നയാൾ പരിക്കേറ്റ് ചികിത്സയിലാണ്. എടവണ്ണ- കൊയിലാണ്ടി സംസ്ഥാന പാതയുടെ നവീകരണം പൂർത്തിയായ ശേഷം തുടർച്ചയായി അപകടങ്ങൾ ഉണ്ടാകുന്നതായി പരാതിയുണ്ട്.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

വളരെ പുതിയ വളരെ പഴയ