Trending

ഓട്ടോയിടിച്ച് പരിക്കേറ്റ് ചികിത്സയിലായിരുന്ന കാൽനട തീർത്ഥാടകൻ മരിച്ചു



തൃപ്പൂണിത്തുറ (എറണാകുളം): ദേശീയപാതയിൽ വരിക്കോലിക്ക് സമീപം ഓട്ടോറിക്ഷയിടിച്ച് പരിക്കേറ്റ് ചികിത്സയിലായിരുന്ന കോതമംഗലം ചെറിയപള്ളിയിലേക്കുള്ള കാൽനട തീർത്ഥാടകൻ മരിച്ചു. 

കഴിഞ്ഞ രണ്ടിന് കരിങ്ങാച്ചിറയിൽനിന്ന് പുറപ്പെട്ട തീർത്ഥയാത്രയിൽ അംഗമായിരുന്ന കരിങ്ങാച്ചിറ തേവറാനിക്കൽ ടി.പി. ജോർജാണ് മരിച്ചത്. 

(61)_ വയസ്സായിരുന്നു.

തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ് എറണാകുളം മെഡിക്കൽ ട്രസ്റ്റ് ആശുപത്രിയിൽ ചികിത്സയിലിരിക്കെ ഇന്നലെ രാവിലെയായിരുന്നു അന്ത്യം. 

സംസ്കാരം - ഇന്ന് (09-10-2024-ബുധനാഴ്ച) പകൽ 11:00- മണിക്ക് ഓണക്കൂർ സെഹിയോൻ യാക്കോബായ സുറിയാനിപള്ളി സെമിത്തേരിയിൽ.

ഭാര്യ - ബീന. 

മക്കൾ - ബേസിൽ (നേവൽബേസ്), ജിജി. 

മരുമക്കൾ - ഐശ്വര്യ, പ്രതീഷ് (യു.കെ).
 

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

വളരെ പുതിയ വളരെ പഴയ