Trending

മരം മുറിക്കവെ മരക്കൊമ്പ് തലയിൽ ഇടിച്ച് സഹായി മരിച്ചു



ചേർത്തല (ആലപ്പുഴ):
മരം മുറിക്കുന്നതിനിടയിൽ മരക്കൊമ്പ് തെറിച്ച് തലയിൽ ഇടിച്ച് മരം വെട്ട് കാരുടെ സഹായിയും ഡ്രൈവറുമായ ആൾ മരിച്ചു. 

ചേർത്തല നഗരസഭ എട്ടാം വാർഡ് വട്ടക്കാട്ട് പരേതനായ പരമേശ്വരൻ്റെ മകൻ ഹരികുമാർ (മധു) ആണ് മരിച്ചത്. 

(50)_ വയസ്സായിരുന്നു.

ഇന്നലെ ഉച്ചയ്ക്കായിരുന്നു സംഭവം. ശവേശേരി വിഷുണു ക്ഷേത്രത്തിന് സമീപമായിരുന്നു അപകടം. ഹരികുമാറിനെ ചേർത്തല താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. 

സംസ്കാരം - വീട്ടുവളപ്പിൽ നടന്നു. 

ഭാര്യ - ജോസ്ന, 

മകൻ - ശരൺ കൃഷ്ണ.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

വളരെ പുതിയ വളരെ പഴയ