Trending

പ്രമുഖ പണ്ഡിതൻ അഗത്തി അബൂബക്കർ സഖാഫി അൽ കാമിലി ഓർമ്മയായി.



മലപ്പുറം : പ്രമുഖ പണ്ഡിതനും മഅദിൻ
അക്കാദമി പ്രധാന മുദരിസുമായ അബൂബക്കർ കാമിൽ സഖാഫി അഗത്തി അന്തരിച്ചു.

(53) _ വയസ്സായിരുന്നു. 

ഗോള ശാസ്ത്ര വിഷയങ്ങളിലടക്കം അതീവ പാണ്ഡിത്യമുണ്ടായിരുന്ന അദ്ദേഹം 25 വർഷമായി ഖലീൽ ബുഖാരി തങ്ങളുടെ സന്തത സഹചാരിയായി മഅദിൻ അക്കാദമിയിൽ സേവനമനുഷ്ടിച്ച് വരികയായിരുന്നു. 

2000 ത്തിൽ മർകസിലെ പഠന ശേഷം മഅദിൻ അക്കാദമിയിലെത്തിയ അഗത്തി ഉസ്‌താദ് മഅദിൻ അക്കാദമിയുടെ മുന്നേറ്റത്തിൽ പ്രധാന പങ്ക് വഹിച്ചിട്ടുണ്ട്.

നിസ്കാര സമയം നിർണയിക്കുന്നതിൽ ആഴത്തിൽ പഠനം നടത്തിയ അദ്ദേഹത്തിന്റെ്റെ കണക്കുകളാണ് കേരളത്തിലെ പ്രമുഖ കലണ്ടറുകളിൽ ഉപയോഗിച്ച് വരുന്നത്. ശർഹു ലഖ്തുൽ ജവാഹിർ, ദശമഹാവൃത്തങ്ങൾ, നമസ്കാര സമയഗണനം സൈന്റിഫിക് കാൽക്കുലേഷനിലൂടെ, മാർഗ ദർശി, ശർഹു അഖീദത്തിൽ അവാം, മുസ്ത്വലഹാത്തുൽ ഫിഖ്ഹിശ്ശാഫിഈ തുടങ്ങി അറബിയിലും മലയാളത്തിലുമായി നൂറിലധികം ഗ്രന്ഥങ്ങൾ രചിച്ചിട്ടുണ്ട്. സുൽത്വാനുൽ ഉലമാ കാന്തപുരം ഉസ്താദിന്റെ ഇഷ്ട ശിഷ്യനും കഠിനാധ്വാനിയുമായിരുന്നു.

തിരൂർ കോരങ്ങത്ത്, അനന്താവൂർ, പറമ്പിൽകടവ്, കൊയിലാണ്ടി ചീനച്ചേരി, അത്തോളി പറമ്പത്ത് തനിയാറത്ത് എന്നിവിടങ്ങളിലും പഠനം നടത്തിയിട്ടുണ്ട്. എം.കെ മുഹമ്മദ് ബാഖവി മുണ്ടമ്പറമ്പ്, മുഹമ്മദ് ദാരിമി പുറക്കാട്ടിരി എന്നിവരാണ് മറ്റു പ്രധാന ഉസ്താദുമാർ.

പരേതനായ കുഞ്ഞിക്കോയയുടെയും  മറിയം യുടെയും മകനാണ്.

ഭാര്യ - നസീമ അഗത്തി. 

മക്കൾ - ഹഫ്സ, ഉമർ, ഖദീജ, ഉസ്‌മാൻ, അലി, അബൂബക്കർ, ഹസൻ, ഹുസൈൻ

മരുമക്കൾ - അസ്ലം അഹ്‌സനി അഗത്തി, ആദിൽ സഖാഫി അഗത്തി.

നാഥൻ പാപങ്ങൾ പൊറുത്ത് കൊടുക്കട്ടെ മയ്യിത്ത് നിസ്കരിക്കാൻ അപേക്ഷിക്കുന്നു


🌐𝐍𝐊𝐒 𝐊𝐎𝐎𝐃𝐀𝐑𝐀𝐍𝐇𝐈 𝐍𝐄𝐖𝐒

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

വളരെ പുതിയ വളരെ പഴയ