Trending

ഇലക്ട്രിക് സ്കൂട്ടറും പാഴ്സൽ ലോറിയും കൂട്ടിയിടിച്ച് സ്കൂട്ടർ യാത്രക്കാരൻ മരിച്ചു.



പൂച്ചാക്കൽ (ആലപ്പുഴ): ഇലക്ട്രിക് സ്കൂട്ടറും പാഴ്സൽ ലോറിയുമായി കൂട്ടിയിടിച്ച് സ്കൂട്ടർ യാത്രക്കാരനായ യുവാവ് മരിച്ചു. 

കോതമംഗലം നെല്ലിക്കുഴി എലമ്പ്ര അപ്പൽകുടിയിൽ വിജയന്റെ മകൻ മനു  ആണ് മരിച്ചത്.

(36) _ വയസ്സായിരുന്നു.

ചേർത്തല-അരൂക്കുറ്റി റോഡിൽ പൂച്ചാക്കൽ പൊലീസ് സ്റ്റേഷന് വടക്ക് വശം ഇന്നലെ (ബുധൻ) രാവിലെ 8.30 ഓടേയാണ് അപകടം.

പൂച്ചാക്കലിലെ വാഹന സർവീസ് സെന്ററിലെ ജീവനക്കാരായ മനു താമസ സ്ഥലത്ത് നിന്ന് ചായ കുടിച്ച ശേഷം ജോലി സ്ഥലത്തേയ്ക്ക് പോകുമ്പോഴായിരുന്നു അപകടം. 

മാതാവ് - ഓമന.

സഹോദരങ്ങൾ - മനീഷ്, മീനു. 

പോസ്റ്റ്മോർട്ടത്തിന് ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടുനൽകി. 

സംസ്കാരം - ഇന്ന് (17-10-2024 -വ്യാഴാഴ്ച) പകൽ 11:00- മണിക്ക് വീട്ടുവളപ്പിൽ.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

വളരെ പുതിയ വളരെ പഴയ