Trending

കുറ്റിക്കാട്ടൂർ: പത്താം ക്ലാസ് വിദ്യാർത്ഥി കുളത്തിൽ മുങ്ങി മരിച്ചു.



മാവൂർ (കോഴിക്കോട്):
കുറ്റിക്കാട്ടൂർ:
കൂട്ടുകാർക്കൊപ്പം കുളിക്കാൻ പോയ വിദ്യാർത്ഥി മുങ്ങി മരിച്ചു.

പുവ്വാട്ട് പറമ്പ് കേരള വ്യാപാരി വ്യവസായി ഏകോപന സമിതി കുറ്റിക്കാട്ടൂർ യൂണിറ്റ് അംഗം 

ആനക്കുഴിക്കര പാറയിൽ
പേങ്കാട്ടിൽ അബ്ദുറഹിമാൻ്റെ 
(പി. കെ.എച്ച്.സ്റ്റോർ കുറ്റിക്കാട്ടൂർ) മകൻ
മുഹമ്മദ് ഷഹൻ  ആണ് മരിച്ചത്.

(15) _ വയസ്സായിരുന്നു.

മെഡിക്കൽ കോളേജ് സേവിയോ ഹൈസ്കൂൾ പത്താം ക്ലാസ് വിദ്യാർത്ഥിയാണ് ഷഹൻ.

ഇന്നലെ (ഞായർ) വൈകിട്ട് കൂട്ടുകാരോടൊത്ത്  പെരുവയൽ മുണ്ടക്കൽ കുളത്തിൽ കുളിക്കുന്നതിനിടെ മുങ്ങി പോവുകയായിരുന്നു.

കൂട്ടുകാരുടെ ബഹളം
കേട്ട് ഓടിയെത്തിയ
നാട്ടുകാർ പുറത്തെടുത്ത് ആശുപത്രിയിലെത്തിചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

മാതാവ് - സാബിറ.

സഹോദരി -
ഖദീജ ഷഹ് മ.

മയ്യിത്ത് കോഴിക്കോട്  മെഡിക്കൽ കോളേജ് ആശുപത്രി  മോർച്ചറിയിൽ.

ഖബറടക്കം - ഇന്ന് (21-10-2024-തിങ്കളാഴച ) ഉച്ചയ്ക്ക് 01:00- മണിക്ക് മാണിയമ്പലം
ജുമാമസ്ജിദിൽ.

കറ്റിക്കാട്ടൂർ മുസ്ലിം ജമാഅത്ത് ,യതീംഖാന വൈസ് പ്രസിഡൻറും 
ടൗൺ മുസ്ലിം ലീഗ് പ്രസിഡൻറു മായിരുന്ന പരേതനായ പേങ്കാട്ടിൽ കാദിർ ഹാജിയുടെ പേരമകനാണ്.

അല്ലാഹു(സു)സ്വർഗ്ഗം നൽകി അനുഗ്രഹിക്കട്ടെ-ആമീൻ. മയ്യിത്ത് നിസ്കരിക്കാൻ അപേക്ഷിക്കുന്നു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

വളരെ പുതിയ വളരെ പഴയ