Trending

പാലക്കാട് ലോറിയും കാറും കൂട്ടിയിടിച്ച് യുവാവ് മരിച്ചു; സുഹൃത്തിന് പരിക്ക്



പാലക്കാട്: അലനല്ലൂരിൽ ലോറിയും കാറും കൂട്ടിയിടിച്ച് യുവാവ് മരിച്ചു സുഹൃത്തിന് പരിക്കേറ്റു.

പാലക്കാഴി കുറ്റിക്കാടുപ്പുറം ചെമ്മൻകുഴി വാസുദേവന്റെ മകൻ സുമേഷ് (24) ആണ് മരിച്ചത്.

കാറിൽ    ഒപ്പമുണ്ടായിരുന്ന 
സഹയാത്രികൻ ചെമ്മൻകുഴി ശ്രീനാഥിന് അപകടത്തിൽ സാരമായ പരുക്കേറ്റു. 
ഇന്ന് (വെള്ളിയാഴ്ച) 
പുലർച്ചെ 12.30-ന് ആയിരുന്നു അപകടം

അലനല്ലൂർ ഭാഗത്തേക്ക് വന്ന കാറും എതിരെ വന്ന ലോറിയുമായി കൂട്ടിയിടിക്കുകയായിരുന്നു.

മരിച്ച സുമേഷ് ഫോട്ടോഗ്രാഫറാണ്.

മൃതദേഹം പോസ്റ്റ്മോർട്ടം അടക്കം നിയമ നടപടികൾക്ക് ശേഷം ബന്ധുക്കൾക്ക്
വിട്ടുകൊടുക്കും.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

വളരെ പുതിയ വളരെ പഴയ