Trending

ആകാശവാണി മുൻ വാർത്താ അവതാരകൻ രാമചന്ദ്രൻ നിര്യാതനായി



തിരുവനന്തപുരം : പ്രമുഖ റേഡിയോ വാർത്താ അവതാരകൻ ആകാശവാണി എം രാമചന്ദ്രൻ തിരുവനന്തപുരത്ത് നിര്യാതനായി.

(91) _ വയസ്സായിരുന്നു.

ദീർഘകാലം ആകാശവാണിയിലെ വാർത്താ അവതാരകനായിരുന്നു.

വാർത്തകൾ വായിക്കുന്നത് രാമചന്ദ്രൻ' എന്ന വാക്കുകളിലൂടെയായിരുന്നു വർഷങ്ങൾ മലയാളികൾ ആകാശവാണിയിലൂടെ വാർത്തകൾ ശ്രവിച്ചത്. ഇലക്ട്രിസിറ്റ് ബോർഡ് ഉദ്യോഗസ്ഥനായിരിക്കെ ആകാശവാണിയിലെത്തിയ രാമചന്ദ്രൻ ദീർഘകാലം അവിടെ തുടർന്നു. 

ഡൽഹിയിൽ നിന്ന് മലയാളം വാർത്തകൾ വായിച്ച് തുടങ്ങിയ രാമചന്ദ്രൻ പതിവ് വാർത്താ അവതരണ ശൈലിയിൽ നിന്ന് മാറി പുതിയൊരു ശൈലിക്ക് തുടക്കം കുറിക്കുകയും ചെയ്തു‌. ഇതോടെയാണ് രാമചന്ദ്രന്റെ ശബ്ദം ജനകീയമായത്. 

പല മാതൃകയിലുള്ള പരിപാടികളും ആകാശവാണിയിൽ രാമചന്ദ്രൻ അവതരിപ്പിച്ചിരുന്നു. അതിൽ ഏറ്റവും പ്രധാനപ്പെട്ട ഒന്നായിരുന്നു
കൗതുക വാർത്തകൾ. 

പുതിയ ശൈലിയിലൂടെ കൗതുക പരമായ വാർത്തകളും, പ്രാദേശിക വാർത്തകളും മലയാളികളിലേക്കെത്തിച്ച രാമചന്ദ്രൻ റേഡിയോ അനൗൺസ്മെന്റിൽ തന്റേതായ വ്യക്തി മുദ്ര പതിപ്പിച്ച വ്യക്തി കൂടിയാണ്.

കൗതുകവാർത്ത കേന്ദ്രസർക്കാരിന്റെ പരിപാടിയായിരുന്നു. നാടകീയത ചേർത്ത് കൗതുകവാർത്തയുടെ സ്ക്രിപ്റ്റ് അവതരിപ്പിക്കാമെന്നത് രാമചന്ദ്രന്റെ നിർദേശമായിരുന്നു. രാമചന്ദ്രൻ്റെ വാർത്താ പരിപാടികൾക്കായി ആളുകൾ കാത്തിരിക്കുന്ന കാലമുണ്ടായിരുന്നു. സിനിമാ താരങ്ങളെ അനുകരിക്കുന്നതുപോലെ രാമചന്ദ്രനെയും മിമിക്രി കലാകാരൻമാർ അനുകരിച്ചു. ആകാശവാണിയിൽനിന്ന് വിരമിച്ചശേഷം ഗൾഫിൽ എഫ്എം കേന്ദ്രങ്ങളിൽ പ്രവർത്തിച്ചു. കേരള സർവകലാശാല റിട്ട. ജോയിന്റ് റജിസ്ട്രാർ പരേതയായ വിജയലക്ഷി അമ്മയാണ് ഭാര്യ. രണ്ട് മക്കൾ.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

വളരെ പുതിയ വളരെ പഴയ