Trending

വാഹനാപകടം; സാമൂഹിക പ്രവർത്തകൻ കണ്ണൂർ സ്വദേശി റെജിലാൽ കോക്കാടൻ അബൂദബിയിൽ മരിച്ചു





അബുദാബി: വാഹനാപകടം 
സാമൂഹിക പ്രവർത്തകൻ മരിച്ചു.
കണ്ണൂർ മൊറാഴ ഒഴപ്രം സ്വദേശി രജിലാൽ കോക്കാടൻ
ആണ് മരിച്ചത്. 

(50) _ വയസ്സായിരുന്നു.

വർഷങ്ങളോളം മസ്‌കത്തിലും പിന്നീട് അബൂദബിയിലും സാമൂഹിക പ്രവർത്തനരംഗത്ത് സജീവമായിരുന്നു. അൽ മൻസൂർ കോൺട്രാക്ടിങ്ങ് കമ്പനിയിൽ ഓപ്പറേഷൻ മാനേജറായി ജോലി ചെയ്തിരുന്ന അദ്ദേഹം ജോലികഴിഞ്ഞു തിരിച്ചുവരുന്നതിനിടയിലാണ് അപകടം.

ഇന്നലെ തിങ്കളാഴ്ച വൈകിട്ട് 3.30-ഓടെ അൽ ഐൻ ട്രക്ക് റോഡിലായിരുന്നു അപകടം. നേരത്തെ മസ്കത്തിലായിരുന്ന ഇദ്ദേഹം 2018ലാണ് യുഎഇയിലെത്തിയത്.

രജിലാൽ കേരള സോഷ്യൽ സെന്ററിന്റെ കഴിഞ്ഞവർഷത്തെ ഓഡിറ്ററായിരുന്നു.

അബുദാബിയിലെ അൽ മൻസൂരി ഇൻസ്പെക്ഷൻ സർവീസസ് കമ്പനിയിൽ ജോലി ചെയ്തുവരികയായിരുന്നു. അബുദാബി ശക്തി തിയറ്റഴ്സിന്റെ സജീവ പ്രവർത്തകനായിരുന്നു. 

ദീർഘകാലം മസ്കത്തിൽ കൈരളിയുടെ ഭാരവാഹിയായിരുന്നു.

പിതാവ് - കരുണാകരൻ. 
മാതാവ് - യോശദ. 

ഭാര്യ - മായ റജിലാൽ കേരള സോഷ്യൽ സെന്ററിന്റെ വനിതാ കമ്മിറ്റി അംഗമാണ്.

എട്ടുവർഷമായി കുടുംബസമേതം അബൂദബിയിലാണ്. മൂത്തമകൻ നിരഞ്ജൻ മദ്രാസിൽ മൂന്നാം വർഷ ഫാഷൻ ഡിസൈനർ വിദ്യാർത്ഥിയാണ്. ഇളയമകൻ ലാൽ കിരൺ ജെംസ് യുണൈറ്റഡ് ഇന്ത്യൻ സ്കൂളിൽ ഒമ്പതാംക്ലാസിൽ പഠിക്കുന്നു. 

ബനിയാസ് അബുദാബി സെൻട്രൽ മോർച്ചറിയിലുള്ള മൃതദേഹം നടപടികൾക്ക് ശേഷം നാട്ടിലേക്ക് കൊണ്ടുപോകുമെന്ന് ബന്ധുക്കൾ അറിയിച്ചു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

വളരെ പുതിയ വളരെ പഴയ