Trending

മുത്തങ്ങ : റോഡിന് കുറുകെ ചാടിയ മാനിനെ ഇടിച്ച് നിയന്ത്രണംവിട്ട ബൈക്ക് മരത്തിലിടിച്ച് മറിഞ്ഞ് കോഴിക്കോട് സ്വദേശി യുവാവ് മരിച്ചു ഒരാൾക്ക് പരിക്ക്.



വയനാട് (മുത്തങ്ങ): പൊൻകുഴി ദേശീയപാതയിൽ റോഡിനു കുറുകെ ചാടിയ മാനിനെ ഇടിച്ച് നിയന്ത്രണംവിട്ട ബൈക്ക് മരത്തിലിടിച്ച് യുവാവ് മരിച്ചു. ഒരാൾക്ക് ഗുരുതര പരിക്കേറ്റു. 

കോഴിക്കോട് വെള്ളിമാട്‌കുന്ന് ആൽബിൻ റി അഗസ്റ്റിൻ (24) ആണ് മരിച്ചത്. 

ഒപ്പമുണ്ടായിരുന്ന കോഴിക്കോട് സ്വദേശിയെ മീറ്റ് ആഷർ (22) നെ ഗുരുതര പരുക്കുകളോടെ സുൽത്താൻ ബത്തേരിയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ച ശേഷം കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് കൊണ്ടുപോയി.

രാവിലെ 8.30 യോടെയാണ് അപകടം. മൈസൂർ ഭാഗത്തേക്ക് പോകുകയായിരുന്ന ഇവർ സഞ്ചരിച്ച ബൈക്കാണ് അപകടത്തിൽപ്പെട്ടത്. 

മൈസൂർ ഭാഗത്തേക്ക് പോകുകയായിരുന്ന ഇവർ സഞ്ചരിച്ച ബൈക്കാണ് അപകടത്തിൽപ്പെട്ടത്. പൊൻകുഴി കാട്ടുനായ്ക്ക കോളനിക്ക് സമീപം വാഹനത്തിന് കുറുകെ ചാടിയ മാനിനെ ഇടിക്കുകയായിരുന്നു. തുടർന്ന് നിയന്ത്രണം വിട്ട ബൈക്ക് പാതയോരത്തെ മരത്തിലിടിച്ചാണ് അപകടം.

മരിച്ച അഗസ്റ്റിന്റെ മൃതദേഹം ബത്തേരി താലൂക്ക് ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

വളരെ പുതിയ വളരെ പഴയ