Trending

മുതിർന്ന സി പി എം നേതാവ് കെ. ജെ. ജേക്കബ് അന്തരിച്ചു.



കൊച്ചി: സിപിഎം ജില്ലാ കമ്മിറ്റി അംഗവും ബാംബൂ കോർപറേഷൻ മുൻ ചെയർമാനുമായിരുന്ന കലൂർ കുറ്റിപ്പുറത്ത് വീട്ടിൽ കെ.ജെ.ജേക്കബ്‌ അന്തരിച്ചു. 

(77)_ വയസ്സായിരുന്നു.

സംസ്കാരം - ഇന്ന് (22-10-2024-ചൊവ്വാഴ്ച) ഉച്ചകഴിഞ്ഞ് 03:00- മണിക്ക് കതൃക്കടവ് സെന്റ്‌ ഫ്രാൻസിസ് സേവ്യേഴ്സ് പള്ളി സെമിത്തേരിയിൽ. 

സിഐടിയു ജില്ലാ പ്രസിഡന്റ്‌, കൊച്ചി കോർപറേഷൻ കൗൺസിലർ എന്നീ നിലകളിലും പ്രവർത്തിച്ചു. 

എറണാകുളം അർബൻ കോഓപ്പറേറ്റീവ്‌ ബാങ്ക്‌ ബോർഡ് ഓഫ് ഡയറക്ടേഴ്സ് അംഗമായിരുന്നു. 

ഭാര്യ - മേരി. 

മക്കൾ - ബ്രൈനി റോസ് ജേക്കബ് (ചാർട്ടേഡ് അക്കൗണ്ടന്റ്‌), അരുൺ ജേക്കബ് (എൻജിനീയർ, സിംഗപ്പൂർ), അനു ജേക്കബ് (എൻജിനീയർ, ബിഎസ്എൻഎൽ മുംബൈ). 

മരുമക്കൾ - അഭിലാഷ് പി.ചെറിയാൻ (ചാർട്ടേഡ് അക്കൗണ്ടന്റ്‌), ദീപ്തി ജോൺ (സെൻട്രൽ ബോർഡ്‌ ഓഫ്‌ ഡയറക്ട്‌ ടാക്‌സസ്‌, എറണാകുളം), ഗാവിഷ് ജോർജ് (എൻജിനീയർ, മുംബൈ).
 

🌐𝐍𝐊𝐒 𝐊𝐎𝐎𝐃𝐀𝐑𝐀𝐍𝐇𝐈 𝐍𝐄𝐖𝐒

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

വളരെ പുതിയ വളരെ പഴയ