Trending

കാർ നിയന്ത്രണം വിട്ട് മരത്തിൽ ഇടിച്ച് യുവാവ് മരിച്ചു.



അടൂർ (പത്തനംതിട്ട): നിയന്ത്രണം വിട്ട കാർ മരത്തിൽ
ഇടിച്ച് യുവാവ് മരിച്ചു. 

തെങ്ങുന്താര ജങ്ഷനിൽ വെച്ച് ഇന്നലെയായിരുന്നു അപകടം നടന്നത്.

നൂറനാട് എരുമക്കുഴി വിജിത്ത് ഭവനിൽ വിജിത്ത് ആണ് മരിച്ചത്. 

(32) _ വയസ്സായിരുന്നു.

കെ പി റോഡിൽ അടൂർ ഭാഗത്ത് നിന്നും നൂറനാട്ടുള്ള വീട്ടിലേക്ക് പോകുന്ന വഴി വിജിത്ത് സഞ്ചരിച്ചിരുന്ന കാർ റോഡിന് ഇടത് വശത്തുള്ള മരത്തിലേക്ക് ഇടിച്ചുകയറുകയായിരുന്നു. സൗദിയിൽ പ്ലംപർ ആയി ജോലി നോക്കിയിരുന്ന വിജിത്ത് ഒന്നര മാസം മുമ്പാണ് നാട്ടിൽ എത്തിയത്.

വിജയൻ - രതി ദമ്പതികളുടെ മകനാണ് വിജിത്ത്. ബിബിൻ സഹോദരനാണ്. 

അപകടത്തിൽ വാഹനത്തിൽ ഉണ്ടായിരുന്ന മറ്റ് മൂന്ന് പേർക്ക് നിസാര പരിക്കേറ്റു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

വളരെ പുതിയ വളരെ പഴയ