Trending

ആംബുലൻസ് മറിഞ്ഞ് രോഗി മരിച്ചു 3 പേർക്ക് പരിക്കേറ്റു.



പെരുവ കോട്ടയം: രോഗിയുമായി
പോവുകയായിരുന്ന ആംബുലൻസ് നിയന്ത്രണംവിട്ട് തലകീഴായി മറിഞ്ഞു രോഗി മരിച്ചു.

കോതമംഗലം പോത്താനിക്കാട് പുൽപ്രയിൽ ബേബിയുടെ മകൻ ബെൻസൺ(35) ആണ് മരിച്ചത്. 

ഇന്നലെ (വ്യാഴാഴ്ച) രാത്രി എഴു മണിയോടെ മുളക്കുളം വടുകുന്നപ്പുഴയിലാണ് അപകടം ഉണ്ടായത്. 

അപകടത്തിൽ പരിക്കേറ്റ് സ്പൈനൽ കോഡിന് തകരാർ സംഭവിച്ച് അരയ്ക്ക് താഴോട്ട് തളർന്ന ബെൻസണെ വൈക്കം ചെമ്മനാകരിയിലെ ഇൻഡോ അമേരിക്കൻ ആശുപത്രിയിൽ കാണിച്ച ശേഷം തിരികെ പോത്താനിക്കാടുള്ള വീട്ടിലേക്ക്  കൊണ്ടുപോകുന്നതിനിടെയാണ് ആംബുലൻസ് അപകടത്തിൽപ്പെട്ടത്. 

റോഡിൽ നിന്ന് പന്ത്രണ്ട് അടിയോളം താഴ്ചയിലേക്കാണ് വാഹനം മറിഞ്ഞത്. 

മഴയത്ത് തെന്നിപ്പോയതാകം അപകടത്തിന് കാരണമെന്ന് നാട്ടുകാർ പറഞ്ഞു. 

ബെൻസൺൻ്റെ മൃതദേഹം പിറവം താലൂക്ക് ആശുപത്രിയിൽ. 

ഗുരുതരമായി പരിക്കേറ്റ ആംബുലൻസ് ഡ്രൈവർ തിരുവനന്തപുരം വെഞ്ഞാറമൂട് സ്വദേശി ശിവപ്രസാദ്, ഒപ്പമുണ്ടായിരുന്ന കാവനാട് ഏർപ്പാലത്തിങ്കൽ ബൈജു എന്നിവരെ മുവാറ്റുപുഴ നിർമ്മല ആശുപത്രിയിലും  ബെൻസൺൻ്റെ സഹോദരൻ ജെക്സൺ പിറവം താലൂക്ക് ആശുപത്രിയിലും ചികിത്സയിലാണ്. 


നട്ടെല്ലിനു പരുക്കേറ്റ് അരയ്ക്കു താഴെ തളർന്നുപോയ ബെൻസണിനെ വൈക്കത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയ്ക്കായി കൊണ്ടുപോയശേഷം മടങ്ങുന്നതിനിടെയാണ് അപകടം. കനത്ത മഴയിൽ ആംബുലൻസ് നിയന്ത്രണംവിട്ട് മറിയുകയായിരുന്നുവെന്നു പൊലീസ് പറഞ്ഞു. ഓടിക്കൂടിയ നാട്ടുകാരാണു രക്ഷാപ്രവർത്തനം നടത്തിയത്. ബെൻസൺ അവിവാഹിതനാണ്.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

വളരെ പുതിയ വളരെ പഴയ