ആലപ്പുഴ: അബദ്ധത്തിൽ എലിവിഷം കഴിച്ച സ്കൂൾ വിദ്യാർഥിനിക്ക് ദാരുണാന്ത്യം. ആലപ്പുഴ തകഴിയിലെ മണിക്കുട്ടിയാണ് മരിച്ചത്.
(15) _വയസ്സായിരുന്നു.
വീട്ടിലെ എലി ശല്യം കാരണം തേങ്ങാപ്പൂളിൽ എലിവിഷം ചേർത്ത് വെച്ചിരുന്നു. വൈകീട്ട് സ്കൂൾ വിട്ട് വന്ന കുട്ടി അതറിയാതെ ആ തേങ്ങാപ്പൂളെടുത്ത് കഴിക്കുകയായിരുന്നു. ആ സമയത്ത് വീട്ടിൽ മറ്റാരും ഉണ്ടായിരുന്നില്ല.
കുട്ടിയുടെ മുത്തശ്ശിക്ക് മുയൽ മാന്തിയതിനെ തുടർന്ന് റാബിസ് വാക്സിനെടുത്തതിനു പിന്നാലെ ശരീരം തളർന്ന് ചികിത്സയിലാണ്.കുട്ടിയെ ആദ്യം വണ്ടാരം മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചു. പിന്നീട്കോട്ടയം മെഡിക്കൽ കോളജിലേക്ക് മാറ്റി.
Tags:
വേർപാട്