ഉത്തർപ്രദേശ് : ഝാൻസി ആശുപത്രി തീപിടിത്തത്തിൽ രക്ഷപ്പെടുത്തിയ ഒരു കുഞ്ഞ് കൂടി മരിച്ചു. ഇതോടെ ആകെ മരണം 11 ആയി. കുഞ്ഞിന്റെ മരണകാരണം തീപിടുത്തം അല്ലെന്നും വളർച്ചയെത്താതെയുള്ള ജനനമാണെന്നുമാണ് മെഡിക്കൽ കോളജ് പ്രിൻസിപ്പലിന്റെ വിശദീകരണം. ഇതിനിടെ ആശുപത്രിയിലെ തീപിടിത്തത്തിൽ ഗൂഢാലോചന ഇല്ലെന്ന് രണ്ടംഗ അന്വേഷണ സമിതിയുടെ പ്രാഥമിക റിപ്പോർട്ട് പുറത്തുവന്നു. അപകട കാരണം സ്വിച്ച് ബോർഡിൽ നിന്ന് തീപ്പൊരി മെഡിക്കൽ ഉപകരണങ്ങളിലെ പ്ലാസ്റ്റിക്ക് കവറുകൾക്ക് തീപിടിച്ചതാണ് തീ അതിവേഗം പടരാൻ കാരണമായത്. സംഭവസമയത്ത് എൻഐസിയു വാർഡിൽ ആറ് നഴ്സുമാരും സ്റ്റാഫ് അംഗങ്ങളും രണ്ട് വനിതാ ഡോക്ടർമാരും ഉണ്ടായിരുന്നു. ഝാൻസി കമ്മീഷണർ വിപുൽ ദുബെ, ഡിഐജി കലാനിധി നൈതാനി എന്നിവരാണ് റിപ്പോർട്ട് തയ്യാറാക്കിയത്.
Tags:
വേർപാട്