Trending

കൊല്ലം കടയ്ക്കൽ സ്വദേശികളായ ദമ്പതികൾ സൗദിയിൽ മരിച്ച നിലയിൽ.



ബുറൈദ​ (സൗദി): മലയാളി ദമ്പതികളെ സൗദി അറേബ്യയിലെ താമസസ്ഥലത്ത്​ മരിച്ച നിലയിൽ കണ്ടെത്തി. 

അൽ ഖസീം പ്രവിശ്യയിലെ ബുറൈദക്ക് സമീപം ഉനൈസയിൽ കൊല്ലം കടയ്ക്കൽ ചിതറ ചിതറ ഭജനമഠം പത്മവിലാസത്തിൽ ശരത്തും (40) ഭാര്യ കൊല്ലം സ്വദേശി പ്രീതിയുമാണ്​ (32) മരിച്ചത്.

ഇന്നലെ (ബുധനാഴ്ച)​ യാണ് സംഭവം. മുറിയിൽ ശരത് തൂങ്ങിനിൽക്കുന്ന നിലയിലും പ്രീതി തറയിൽ മരിച്ചുകിടക്കുന്ന നിലയിലുമാണ് കണ്ടെത്തിയത്. 

ജോലിക്ക്​ എത്താഞ്ഞതിനെ തുടർന്ന് സ്പോൺസർ ഫോണിൽ ബന്ധപ്പെട്ടിട്ടും കിട്ടാതെ അന്വേഷിച്ച്​ ഫ്ലാറ്റിലെത്തുകയായിരുന്നു. 

പൂട്ടിയ നിലയിലായിരുന്ന ഫ്ലാറ്റിൽ തട്ടിവിളിച്ചിട്ടും മറുപടിയില്ലാത്തതിനെ തുടർന്ന് പൊലീസി​ൻ്റെ സഹായത്തോടെ വാതിൽ തകർത്ത് അകത്ത് കയറി നോക്കുമ്പോഴാണ് ഇരുവരേയും മരിച്ച നിലയിൽ കണ്ടെത്തിയത്.

മൃതദേഹങ്ങൾ ബുറൈദ സെൻട്രൽ ആശുപത്രി മോർച്ചറിയിലേക്ക്​ മാറ്റി. മരണ കാരണങ്ങളൊന്നും വ്യക്തമല്ല. 

ദീർഘകാലമായി ഉനൈസയിൽ ഇലക്​ട്രിക്​,​ പ്ലമ്പിങ്​ ജോലി ചെയ്​തിരുന്ന​ ശരത്​ നാലു വർഷം മുമ്പാണ് പ്രീതയെ വിവാഹം കഴിച്ചത്. രണ്ട് മാസം മുമ്പാണ് സൗദിയിലേക്ക് കൊണ്ടുവന്നത്.

ശരതി​ൻ്റെ പിതാവ്​ - മണിയനാചാരി.

കൊല്ലം മാന്തോപ്പിൽ അക്ഷരനഗർ പ്രവീൺ നിവാസിൽ പരേതനായ വിശ്വനാഥൻ, തങ്കം ദമ്പതികളുടെ മകളാണ് പ്രീതി. 

സഹോദരങ്ങൾ - പ്രവീൺ, പ്രിയ. 

തുടർ നടപടികൾക്കായി കനിവ് ജീവകാരുണ്യ കൂട്ടായ്‌മ രംഗത്തുണ്ട്.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

വളരെ പുതിയ വളരെ പഴയ