വാളയാർ (പാലക്കാട്):
അട്ടപ്പള്ളത്ത് അച്ഛനും മകനും ഷോക്കേറ്റുമരിച്ചു. അട്ടപ്പള്ളം സ്വദേശി മോഹനൻ(60), അനിരുദ്ധ്(20) എന്നിവരാണ് മരിച്ചത്.
വീടിന് സമീപത്തെ കൃഷിയിടത്തില്‍ സ്ഥാപിച്ച പന്നിക്കെണിയില്‍ കുടുങ്ങിയാണ് ഇരുവരുടെയും മരണമെന്നാണ് പ്രാഥമിക നിഗനമം.
ഇന്നലെ ബുധനാഴ്ച വൈകിട്ട് ആറരയോടെയാണ് സംഭവം .
വാളയാർ പോലീസ് സ്ഥലത്തെത്തി അന്വേഷണം തുടങ്ങി.മൃതദേഹങ്ങൾ പാലക്കാട് ജില്ലാ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.
പോസ്റ്റുമോര്‍ട്ടത്തിന് ശേഷം മൃതദേഹങ്ങള്‍ കുടുംബത്തിന് വിട്ടുനല്‍കും.
വീടിന് സമീപത്തെ കൃഷിയിടത്തില്‍ സ്ഥാപിച്ച പന്നിക്കെണിയില്‍ കുടുങ്ങിയാണ് ഇരുവരുടെയും മരണമെന്നാണ് പ്രാഥമിക നിഗനമം.
പിതാവിന് ഷോക്കേറ്റപ്പോള്‍ അനിരുദ്ധ് രക്ഷിക്കാന്‍ ശ്രമിച്ചതോടെയാണ് യുവാവും മരിച്ചതെന്നാണ് പുറത്തുവരുന്ന വിവരം.
Tags:
വേർപാട്