Trending

വിദ്യാർഥിനി പനി ബാധിച്ച് മരിച്ചു



കഴക്കൂട്ടം: (തിരുവനന്തപുരം): പനി ബാധിച്ച് 14 കാരി മരിച്ചു. കഠിനംകുളം മുണ്ടൻചിറ മണക്കാട്ടിൽ വീട്ടിൽ നസീമ ബീവിയുടെ മകൾ ഷംനയാണ് മരിച്ചത്. 

പനിയും ശർദിയുമായി പുതുക്കുറിച്ചി എഫ്.എച്ച്.സിയിൽ ഷംന ഞായറാഴ്ച  ചികിത്സ തേടിയിരുന്നു. എന്നാൽ പനി കൂടിയതിയതിനെ തുടർന്ന് ഇന്നലെ രാവിലെയോടെ പുതുക്കുറിച്ചിയിലെ സ്വകാര്യ ക്ലിനിക്കിലും അവിടെ നിന്നു കഴക്കൂട്ടത്തെ സ്വകാര്യ ആശുപത്രിയിലും എത്തിച്ചു. എന്നാൽ രാവിലെ ഏഴ് മണിയോടെ മരിക്കുകയായിരുന്നു.

കഠിനംകുളം സെന്റ് മൈക്കിൾസ് എച്ച്.എസിലെ എട്ടാം ക്ലാസ്സ്' വിദ്യാർഥിയാണ് ഷംന. പിതാവ്: ഷിബു. മുഹമ്മദ് ഷാൻ, ഷമീർ ഖാൻ എന്നിവർ സഹോദരങ്ങളാണ്.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

വളരെ പുതിയ വളരെ പഴയ