Trending

എം ടി പത്മ അന്തരിച്ചു ; മുൻ മന്ത്രിയും കോൺഗ്രസ് നേതാവുമാണ്.



കോഴിക്കോട്: മുൻ മന്ത്രിയും കോൺഗ്രസ് നേതാവുമായിരുന്ന എം.ടി. പത്മ അന്തരിച്ചു.

(81)_ വയസ്സായിരുന്നു.

വാർധക്യ സഹജമായ അസുഖത്തെ തുടർന്ന് മുംബൈയിലായിരുന്നു അന്ത്യം. മുംബൈയിൽ മകൾക്കൊപ്പമായിരുന്നു ഏറെ നാളായി താമസം. മൃതദേഹം ബുധനാഴ്ച‌ കോഴിക്കോട്ടെത്തിക്കും.

കോഴിക്കോട് ലോകോളജിൽ പഠിക്കുമ്പോൾ കെ.എസ്.യുവിലൂടെയാണ് രാഷ്ട്രീയ ജീവി തം തുടങ്ങിയത്. കെ.എസ്.യു ജില്ല വൈസ് പ്രസിഡൻറ്, സംസ്‌ഥാന വൈസ് പ്രസിഡൻ റ് എന്നീ നിലകളിൽ പ്രവർത്തിച്ചു. 14 വർഷ ത്തോളം കോഴിക്കോട് വിവിധ കോടതികളി ൽ അഭിഭാഷക ജീവിതവും നയിച്ചു.

1982ലാണ് ആദ്യമായി നിയമസഭയിലേക്ക് മ ത്സരിച്ചത്. അന്ന് നാദാപുരത്തു നിന്ന് 2000ൽ പരം വോട്ടുകൾക്ക് തോറ്റു. പിന്നീട് 1987ലും 1991ലും കൊയിലാണ്ടിയിൽ നിന്ന് മത്സരിച്ച് ജയിച്ചു. 1991ൽ കെ. കരുണാകര ൻ -എ.കെ. ആൻറണി മന്ത്രിസഭയിൽ ഫിഷ റീസ് ആൻഡ് റൂറൽ ഡെവലപ്പ്മെൻറ് മന്ത്രി യായി.

1999ൽ പാലക്കാടുനിന്ന് ലോക്സഭയിലേക്ക് മത്സരിച്ച് സി.പി.എമ്മിൻ്റെ എൻ.എൻ. കൃ ഷ്ണദാസിനോട് 30,000 വോട്ടുകൾക്ക് തോ റ്റു. 2004ൽ വടകരയിൽനിന്ന് മത്സരിച്ചെങ്കി ലും 1,30,000 വോട്ടുകൾക്ക് സി.പി.എമ്മി ൻറ സതീദേവിയോട് തോറ്റു. കെ. കരുണാകരൻ ഡി.ഐ.സി രൂപീകരിച്ചപ്പോൾ അതിലേക്കു പോയ പത്മ പിന്നീട് കോൺഗ്രസിൽ തിരിച്ചു വന്നു. 2013ൽ കോ ഴിക്കോട് കോർപറേഷൻ കൗൺസിലറും കോർപറേഷനിലെ പ്രതിപക്ഷ നേതാവുമായി.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

വളരെ പുതിയ വളരെ പഴയ