മക്ക: സ്വകാര്യ ഗ്രൂപ്പിൽ ഉംറ നിർവഹിക്കാനെത്തിയ തൃശ്ശൂർ സ്വദേശിനി മക്കയിൽ മരിച്ചു.
കയ്പമംഗലം കാക്കത്തുരുത്തി തേപറമ്പിൽ ദിഖ്റുള്ളയുടെ ഭാര്യ റാഹില ആണ് മരിച്ചത്.
(57) _വയസ്സായിരുന്നു.
ന്യൂമോണിയ ബാധിച്ചതിനെ തുടർന്ന് ഒരാഴ്ചയായി മക്കയിലെ കിംഗ് അബ്ദുൽ അസീസ് ആശുപത്രി തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലായിരുന്നു.
മക്കൾ - മുഹമ്മദ് നദീം, മുഹമ്മദ് നബീൽ, നഹ്ല.
മരുമക്കൾ - റിയാസ്, സബീന, തസ്നി.
ഖബറടക്ക ചടങ്ങുകളിൽ പങ്കെടുക്കാൻ മക്കൾ മക്കയിലെത്തിയിട്ടുണ്ട്. നടപടികൾ പൂർത്തിയാക്കി മയ്യിത്ത് മക്കയിൽ ഖബറടക്കുമെന്ന് ബന്ധപ്പെട്ടർ അറിയിച്ചു.
നടപടിക്രമങ്ങൾ പൂർത്തിയാക്കുന്നതിനുള്ള സഹായവുമായി ഫസൽ മൂന്നുപീടിക (ഐ.സി.എഫ്) സത്താർ തളിക്കുളം, ഹക്കീം ആലപ്പുഴ (തനിമ) എന്നിവർ രംഗത്തുണ്ട്.
നാഥൻ മഹതിയുടെ പാപങ്ങൾ പൊറുത്ത് കൊടുക്കട്ടെ മയ്യിത്ത് നിസ്കരിക്കാൻ അപേക്ഷിക്കുന്നു
Tags:
വേർപാട്